ഇടയനെവിടെ..?

Where is the shepherd..?
Published on
  • ജിതിൻ ജോസഫ്

ആടുമാടുകൾ ഒരായിരം

പുൽത്തകിടിതൻ മടിത്തട്ടിലിൽ...

ഓടുന്നു... ചാടുന്നു.. തുള്ളിക്കളിക്കുന്നു...

പച്ച തേടി... പച്ചപ്പു തേടി... അക്കരപ്പച്ച തേടി...

നടന്നകന്നീടുകിൽ അതിലൊരെണ്ണം

ഞാനാണോ...? നീയാണോ...?

നമ്മിൽ ആരാണോ എനിക്കറിയില്ല...!

വെയിലായി... മഴയായി... തണുപ്പായി.

വെളിച്ചം... ഇരുട്ട്... കൂരിരുട്ട്,

മലയായി... പുഴയായി... കാടായി... കൊടുംകാടായി,

കാട്ടിൽ പുലിയുണ്ട് നരിയുണ്ട്,

ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളും.

തേടിയെത്തിടുമോ...? മാറോടണച്ചീടുമോ...?

കീറിമുറിച്ചിടുമോ...? കവർന്നെടുത്തിടുമോ..?

ആരെങ്കിലും... നരിയോ...? നരനോ...? നായാട്ടുകാരനോ...?

അത്താഴമായിട്ടുമോ... അന്തിക്ക് മുമ്പേ എനിക്കറിയില്ല...!

അറിയില്ലെതുമേ ഇന്നെനിക്ക് എങ്കിലും ഒന്നറിയാം...

തിരക്കി വന്നിടും അവൻ എനിക്കായ്

തിരികെ ചെന്നിടും ഞാൻ സ്വഭവനത്തിൽ.

അവിടെയാണ് എനിക്കത്താഴം

അവിടെയാണ് എനിക്ക് സമാധാനം.

അവനരികയാണ് എനിക്കു സുഖനിദ്ര

അവൻ മടിത്തട്ടിലാണ് സംരക്ഷണം

അവൻ കര വലയത്തിലാണെൻ ആശ്വാസം.

അവനിലാണെൻ വിശ്വാസം.

logo
Sathyadeepam Online
www.sathyadeepam.org