
സിബി ജോ കണ്ണമ്പുഴ
കണ്ണീര്‍ വറ്റിവരണ്ട ഭൂവില്‍
തണ്ണീര്‍ നല്കി നനച്ചീടാം
മാലിന്യക്കൂമ്പാരം പാടെനീക്കി
മണ്ണിനാര്‍ദ്രത പുല്‍കീടാം
പുഴകള്‍ തോടുകള്‍ തടഞ്ഞു നമ്മള്‍
പ്രളയക്കെടുതി വരുത്തീലേ,
കാടുകള്‍ മേടുകള്‍ വെട്ടിനിരത്തി
കാനന ഭംഗി കവര്‍ന്നീലേ…
'ഇനി'
നാമൊന്നായ് ചേര്‍ന്നു ഭൂവില്‍,
നനുത്ത പച്ചപ്പുപടര്‍ത്തീടാം…
നട്ടുനനയ്ക്കാം നന്മമരങ്ങളെ,
നന്മ വളര്‍ത്താം നാടിന്നായ്.