കാഴ്ചകള്‍

കാഴ്ചകള്‍
  • മരണം

ഡാഡി മരിച്ചു...

രാത്രിയില്‍ത്തന്നെ വീട്ടുകാര്‍ കൂടി ആലോചിച്ചു.

ശവാടക്കിന് ഒരേ യൂണിഫോം എല്ലാവര്‍ക്കും.

നിറം: കറുപ്പ്

  • ഭാഷണം

പള്ളീലച്ചന്‍ പ്രസംഗത്തോട് പ്രസംഗം.

ജനം: ഇതെന്തൊരു കുരിശ്?

ആദിമധ്യാന്തം മൊത്തം 'ഞാന്‍' മയം

'ക്രിസ്തു' മാത്രമില്ലാക്കഥകള്‍.

  • ദാനം

മേരിക്കുഞ്ഞിന് ഒത്തരിനാളായി ആര്‍ക്കേലും

ദാനം ചെയ്യണമെന്ന് നേര്‍ച്ച

ദാനം കിട്ടിയ ബന്ധു പക്ഷെ,

പഴയ ഫ്രിഡ്ജ് അലമാരയാക്കി

മൊത്തം കേടായ ഫ്രിഡ്ജ് എന്ന് മെക്കാനിക്

  • നോവ്

കുടുംബപ്രാര്‍ത്ഥനയാണ്

'നന്മനിറഞ്ഞ മറിയമെ... അങ്ങയുടെ ഉദരത്തില്‍ ഫലമായ...' മാതാവ് തന്നോട് തന്നെ തുറിച്ച് നോക്കുന്നുവെന്ന്

ഇസബല്ലയ്ക്ക് മനസ്സിലൊരു നോവ്

ഇന്നലെയാണവള്‍ വീണ്ടും അബോര്‍ഷന്‍ കഴിപ്പിച്ചത്.

  • നിഗളം

ഡാന്‍സും, കൂത്തും പാട്ടും കഴിഞ്ഞു,

പുതിയ വീട് ശാന്തം... നേരം വളരെ വൈകി

നിക്കോള്‍സന് മാത്രം ഉറക്കം വന്നില്ല.

മൂന്നു കോടി മൊത്തം വീടിന് ലോണ്‍ ആയെന്നാണ്

ബാങ്ക് മാനേജരുടെ ഭാഷ്യം

നേരമേറെ വൈകിയെങ്കിലും അയലത്തെ

ചാണ്ടിസാറിന്റെ പുതിയ ബംഗ്ലാവില്‍

ഇപ്പോഴും വെളിച്ചമുണ്ട്

ആയാളെന്തോ ഫോണില്‍

സംസാരിച്ചുകൊണ്ടേയിരിക്കുന്നു.

  • യുദ്ധം

ആയിരങ്ങള്‍ മരിച്ചുവീഴുന്നു, ചിലത് ചീര്‍ത്തിട്ടുമുണ്ട്

ചാനലുകളെല്ലാം മത്സരിച്ച് ഷൂട്ടിങ്ങിലാണ്

അതിലൊരുവന്‍ ചവിട്ടേറ്റ് മരിച്ചു.

അയളുടെ മേത്ത് കേറി നിന്ന് വേറൊരുത്തന്‍

ബ്രേക്കിംഗ് ന്യൂസ് പരതുന്നു.

യുദ്ധകാലാടിസ്ഥാനത്തില്‍ സകലരും

സഹായത്തിനായി കൈ കോര്‍ക്കുന്നു.

യുദ്ധം തുടരുന്നു...

  • വിശപ്പ്

അടുപ്പ്കൂട്ടി, ഊതി കറുത്ത് കരിവാളിച്ച മുഖവുമായി

എന്നമ്മ അരിപ്പാത്രം തപ്പി - ഒഴിഞ്ഞ പാത്രം

അരിമണി ഇല്ല

ബി പി എല്‍ കാര്‍ഡുമായി അമ്മ

റേഷന്‍ കടയിലേക്ക് ഓടി

'നെറ്റില്ല, നെറ്റില്ല,' കടക്കാരന്‍

വറ്റില്ലതെല്ലും, കാട്ടുകുടിലില്‍ പയ്യങ്ങള്‍

ദീനം മൂത്ത് കിടക്കുന്നുവെന്ന് അമ്മ

കരഞ്ഞ് പറഞ്ഞീടുന്നു.

  • ജൈവം

കടയില്‍ നിറയെ അയല്‍നാട്ടിലെ

പച്ചക്കറികള്‍ ചന്തത്തോടിരിപ്പൂ

കടക്കാരന്‍ ഭാര്യയോട് പറഞ്ഞു

'മ്മടെ വീട്ടിലേക്കുളള പച്ചക്കറി ഇതല്ല'

'ജൈവം' വേറെ വരും

കടയില്‍ പക്ഷെ മരുന്നുണ്ട് വില്ക്കുവാന്‍

അതിട്ടു കഴുകിയാല്‍ വിഷമയം മാറുമത്രേ

  • രോഗം

നാട്ടില്‍ പുതിയ ആശുപത്രി

ഉദ്ഘാടനമാണ്.

ഒരു മള്‍ട്ടിസ്‌പെഷ്യാലിറ്റി കൂടി.

ഓരോ അവയവത്തിനും ഓരോ ആശുപത്രി

രോഗം വരാതിരിക്കാന്‍, പക്ഷെ ചികിത്സിക്കുന്ന ആശുപത്രിയേയില്ല, പറഞ്ഞു കൊടുക്കാനും

ദാ, ഉടനെ ഒരു വണ്ടി പാഞ്ഞെത്തി

ആമ്പുലന്‍സ് മുട്ടിയ രണ്ട് മൃതപ്രായര്‍

ആശുപത്രി ഉദ്ഘാടനം കേമമായി.

എല്ലാം ഈശ്വര കൃപ.

  • സഹകരണം

കുറച്ചുപേര്‍ അധ്വാനിച്ചത്

കൂടുതല്‍ പേര്‍ പങ്കിട്ടെടുക്കുന്ന

നവയുഗ സഹകരണം

പുതു സാമ്പത്തിക കണ്ടുപിടിത്തത്തിന്

ഏതേലും അവാര്‍ഡ് തടയാതിരിക്കില്ല

ബൗദ്ധിക അവകാശപത്രം (ജമലേി)േ

നമുക്കു മാത്രം സ്വന്തം.

നമ്മള്‍ വേറിട്ടൊരു ഹോമോസാപ്പിയന്‍സ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org