വിശ്വപ്രമാണങ്ങള്‍

വിശ്വപ്രമാണങ്ങള്‍

ചെന്നിത്തല ഗോപിനാഥ്

മിഥ്യാ - കേവലമിതുമിഥ്യാ

ബഹുമാനവരാശി ശഠിച്ചു ഗമിക്കും

ചേഷ്ടകളിതുമിഥ്യാ - ചപലതയിതു മിഥ്യാ

മിഥ്യകളാല്‍ മിഥ്യാ - കല്പിതമാം മിഥ്യാ

ധരണിയിലിതു മിഥ്യാ.

പ്രപഞ്ചശോണിമയേകികൃതം

കിഴക്കിലര്‍ക്കനുദിക്കുകയായ്

ഇപ്പകലിനെ കൂരിരുളാക്കിലയം

ഇരവു പരക്കുന്നിതു സാക്ഷ്യം.

''ഇതാണ് സത്യം - ഈ മഹാ പ്രപഞ്ചകല്പം

ഇതാണ് സാക്ഷാല്‍ ഈശ്വരകരവിരുതിന്‍ അന്ത്യം''

പേമാരി തിമിര്‍ത്തു ചൊരിഞ്ഞാലും

പ്രളയത്താല്‍ ഈ കരയാണ്ടാലും

തന്നുദരത്തിലിതുള്‍ക്കൊള്ളാന്‍

സാഗരമാതാ സാക്ഷ്യമിതായ്,

നിറഞ്ഞൊരാഴിതുളുമ്പില്ല

നിറവയറേന്തിശപിക്കില്ല

നീണാള്‍ നീണ്ടു നിവര്‍ന്നു കിടന്നാ

നിര്‍മ്മലഹൃദയവും അലഞൊറിയും

മരുഭൂമി തപിക്കും പൊരിവെയിലില്‍

മനവള്‍ നീറി വിതമ്പുകയായ്

മഞ്ഞുകൊഴിഞ്ഞി കുളിര്‍ത്തെന്നാല്‍

മണലാരണ്യം വിറചൊരിയും

മിഥ്യാ കേവലമിതു മിഥ്യാ

ബഹുമാനവ രാശി ശഠിച്ചു ഗമിക്കും

ചേഷ്ടകളിതു മിഥ്യാ-ചപലതയിതു മിഥ്യാ

മിഥ്യകളാല്‍ മിഥ്യാ - കല്പിതമാം മിഥ്യാ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org