
ചെന്നിത്തല ഗോപിനാഥ്
സര്‍ഗവിശാലമാം പ്രപഞ്ച ദീപമായ്
സര്‍വചരാചര സാക്ഷ്യത്തിനെന്ന പോല്‍
പ്രകാശവീഥിതന്‍ സീമകളില്ലാതെ
പ്രശസ്ത ലക്ഷ്യമ്പോലെ ലയിച്ചു നില്‍ക്കേ!
അനുഗമിച്ചെന്നില്‍ ശരണാര്‍ത്ഥനരാകും
അശരണ സഹചരില്‍ പ്രഭചൊരിഞ്ഞും
അന്ധകാരത്തന്റെ ഇരുളകറ്റാന്‍ നിത്യം
അവധാവനം പോറ്റി അനുഗ്രഹിക്കാന്‍.
പ്രണവത്തിലെന്‍ ശ്രുതി ഒറ്റപ്പൊരുള്ളുറ്റ
പ്രശാന്ത സുന്ദര സരസ്സായ് ലയിക്കവേ
പ്രാപിക്കുവാനേക സാരാംശമൊന്നു നിന്‍
പ്രത്യക്ഷമാനസ്സം സൂക്ഷ്മം ചരിക്കുകില്‍!
ഈ ദീപ്തപാതയില്‍ നിന്നെ നയിക്കുവാന്‍
ഇഹപരനാഥനില്‍ പാദം നമിക്കണം
ഇക്കണ്‍കളാല്‍ പാര്‍ത്തവിശ്വവിശാലത
ഇമകള്‍ വിടര്‍ത്തി കൂര്‍മ്മം ഗ്രഹിക്കണം
എങ്കില്‍ നീ ഇരുളിന്റെ വീഥീല്‍ ചരിക്കില്ല
എന്നുമെന്‍ രശ്മികള്‍ കാലേഗമിച്ചിടും
സത്യദീപത്തിന്റെ പ്രഭയില്‍ പ്രബോധന
സായൂജ്യസിദ്ധാന്ത ഭാവം വരിച്ചിടും.