
ജോസഫ് മണ്ഡപത്തില്‍
വിശ്വേശ്വരനാണെന്നറിയാതെ നാം
ഒരു പുല്‍ക്കൂട്ടിലഭയം നല്കിയില്ലേ
ലോകൈകനാഥന്‍തന്‍ പിറവിക്കായ്
എന്നിട്ടും നീയന്നെ സ്‌നേഹിക്കുന്നു
നിര്‍വിഘ്‌നമനുഗ്രഹങ്ങളേകിയ മനുഷ്യപുത്രന്,
നാമേകിയില്ലേ മരക്കുരിശൊരു സമ്മാനമായ്
എന്നിട്ടും നീയന്നെ സ്‌നേഹിക്കുന്നു
ബറാബാസിനെ വിട്ടയയ്ക്കുവാനും, ദൈവപുത്രനെ
കുരിശിലേറ്റുവാനും അവര്‍ക്ക് നിങ്ങളേകിയില്ലേ 'സമ്മതപത്രം?'
എന്നിട്ടും നീയന്നെ സ്‌നേഹിക്കുന്നു
നിങ്ങള്‍ ചെയ്‌തൊരാ പാപങ്ങളാലെന്‍
പ്രാണനെടുത്തില്ലെ നിര്‍ദാക്ഷിണ്യമായവര്‍
എന്നിട്ടും നീയന്നെ സ്‌നേഹിക്കുന്നു
മുന്തിരിച്ചാറേകിയ എനിക്കായ് നിങ്ങള്‍
പകുത്തുവച്ചില്ലെ കയ്പുനീര്‍ നിര്‍ദയമായി
എന്നിട്ടും നീയന്നെ സ്‌നേഹിക്കുന്നു
കരുണലേശമില്ലാതെ നിങ്ങള്‍ നിര്‍ദയം
മുള്‍മുടിയണിയിച്ചില്ലെ എന്‍ ശിരസ്സില്‍
എന്നിട്ടും നീയന്നെ സ്‌നേഹിക്കുന്നു
എന്‍ മുഖത്ത് തുപ്പി അപമാനിച്ചില്ലെ നിങ്ങള്‍
ഇതാണോ നിങ്ങള്‍ തന്‍ അവസാനഭിലാഷം?
എന്നിട്ടും നീയന്നെ സ്‌നേഹിക്കുന്നു
മുള്ള്‌കെട്ടിയ ചാട്ടവാറു കൊണ്ടെന്‍ ദേഹമാകെ
കീറിമുറിച്ചില്ലെ നിങ്ങള്‍ കരുണയേതുമില്ലാതെ
എന്നിട്ടും നീയന്നെ സ്‌നേഹിക്കുന്നു
ദാഹിച്ചെന്‍ നാവു വരണ്ടപ്പോള്‍ ജീവജലമേകിയില്ല
നീയെനിക്കായ് ഒരിക്കല്‍ പോലും
എന്നിട്ടും നീയന്നെ സ്‌നേഹിക്കുന്നു
മീറകലര്‍ത്തിയ മുന്തിരിച്ചാറല്ലേ
നീയെനിക്കേകിയതെന്‍ ദാഹശമനത്തിനായ്
എന്നിട്ടും നീയന്നെ സ്‌നേഹിക്കുന്നു
രക്തത്തിലൊട്ടിയ വസ്ത്രങ്ങള്‍ ഉരിഞ്ഞുനീക്കിയല്ലെ നിങ്ങള്‍
ചെന്നായ്ക്കള്‍ കുഞ്ഞാടിന്‍ തോലുരിയുംപോല്‍
എന്നിട്ടും നീയന്നെ സ്‌നേഹിക്കുന്നു
വേദനതന്‍ അതികാഠിന്യമെനിക്കേകി നിങ്ങള്‍
കൈകാലുകള്‍ മരക്കുരിശില്‍ തറച്ചില്ലേ ഇരുമ്പാണികളാല്‍
എന്നിട്ടും നീയന്നെ സ്‌നേഹിക്കുന്നു
കുന്തത്താലെന്‍ ഹൃദയം നീ കുത്തിത്തുറന്നില്ലെ
അതില്‍ നിര്‍ഗമിച്ചാനീരിനാല്‍ ഞാന്‍
ക്കാഴ്ചയേകിയില്ലെ നിങ്ങള്‍ക്കായ്
എന്നിട്ടും നീയന്നെ സ്‌നേഹിക്കുന്നു
സ്‌നേഹത്തിന്‍ പാഠമേകിയ എനിക്ക് നിങ്ങള്‍
മരക്കുരിശല്ലേ സമ്മാനമായേകിയത്
എന്നിട്ടും നീയന്നെ സ്‌നേഹിക്കുന്നു
എന്നന്ത്യ നേരത്തുപോലും ഞാന്‍ പ്രാര്‍ത്ഥനയേകിയില്ലെ
നിങ്ങള്‍ക്കായ് ''പിതാവേ ഇവരോടു പൊറുക്കണമെ'' എന്ന്
എന്നിട്ടും നീയന്നെ സ്‌നേഹിക്കുന്നു
എന്നിട്ടും നീയന്നെ സ്‌നേഹിക്കുന്നു
എന്നിട്ടും നീയന്നെ സ്‌നേഹിക്കുന്നു