
യാക്കോബിന്‍ പുത്രനാം ജോസപ്പിന്‍ ചിന്ത
ഗര്‍ഭിണി ഭാര്യ മറിയത്തെപ്പറ്റി
ലില്ലിപുഷ്പങ്ങളാല്‍ പുഷ്പിച്ചവടി
വിവാഹനിശ്ചയം, ശാലീനയായ സ്ത്രീ.
ചിന്താവിവശന്‍ ജോസപ്പിന്‍ തീരുമാനം
ദൈവസന്നിധേ എത്തിച്ചേര്‍ന്നു തല്‍ക്ഷണം
നീതിമാനായ ജോസപ്പിനു ദൈവം
സ്വപ്നദര്‍ശനം കൊടുത്തു ദൂതന്‍ വഴി
ദൗത്യം സ്വീകരിച്ചു ദാവീദിന്‍ വംശജന്‍
നിദ്രവിട്ടുണര്‍ന്നു ദൗത്യവാഹകനായി
ഗര്‍ഭിണി മറിയത്തെ പോറ്റി വളര്‍ത്താന്‍
അദ്ധ്വാനം പൂര്‍ണ്ണമായര്‍പ്പിച്ചു പാരില്‍
താങ്ങും തണലുമായി വര്‍ത്തിച്ചുതന്‍
പ്രാണപ്രേയസി മറിയമെന്നുമെന്നും
പരിശുദ്ധ കന്യകാമറിയത്തെ
കഴുതപ്പുറത്തിരുത്തി ബത്‌ലഹം യാത്ര
കിടപ്പാടം തേടിയലഞ്ഞു ജോസഫ്
കാലിക്കൂടാശ്രയമായി ലഭിച്ചു
ദൈവത്തിലാശ്രയിച്ചു തന്‍ കാര്യം നേടി
കാലിക്കൂട്ടില്‍ ജാതനായി ശ്രീയേശു!!!
ഉണ്ണിയെ നോക്കിയും കൈകളിലെടുത്തും
നിര്‍വൃതിയടയുന്നു ജോസഫും മറിയവും
''യേശുനാമം'' നല്കി ദൗത്യം നിറവേറ്റി
ദൗത്യവാഹകനാം വളര്‍ത്തപ്പന്‍
കര്‍ത്താവിന്‍ ദൂതന്റെ സന്ദേശം വീണ്ടും
ഹേറോദേസില്‍ നിന്നും രക്ഷപ്പെടുത്താന്‍
ഈജിപ്റ്റിലേയ്ക്കു പലായനം രാത്രി
അമ്മയേയും കുഞ്ഞിനേയും രക്ഷിച്ചു!!!
സ്വപ്നദര്‍ശനം വീണ്ടും ലഭിച്ചല്ലോ
നസ്രത്തില്‍ ചെന്നു പാര്‍ത്തു തിരുക്കുടുംബം
ദൈവത്തിന്‍ പുത്രനെ പുത്രന്റമ്മയെ
സംരക്ഷിക്കുന്നതിലാനന്ദമെന്നുമെന്നും
യേശുവിനെ കാണാതലഞ്ഞപ്പോള്‍
മനോവേദനയനുഭവിച്ച താതാ
യേശുവിനെ വേദനിപ്പിക്കാതെന്നും-
ജീവിക്കാന്‍ സഹായമേകണെ മക്കള്‍ക്കും
യേശുവിന്റേയും മറിയത്തിന്റേയും
സ്‌നേഹശുശ്രൂഷകള്‍ സ്വീകരിച്ച്
ഭാഗ്യമരണം പ്രാപിച്ച താതന്‍
നന്മരണ മദ്ധ്യസ്ഥനാണല്ലോ.
തിരുസഭയുടെ പാലകനാം താത
കന്യാവ്രതക്കാരുടെ കാവല്‍ക്കാരാ
തൊഴിലാളികള്‍ക്കെന്നും ആശ്രയം
നന്മരണ മദ്ധ്യസ്ഥന്‍ യൗസേപ്പിതാവ്
യേശുവിന്‍ ജാഗ്രതയേറും സംരക്ഷകന്‍,
വിവേകി, വിശ്വസ്തന്‍, ക്ഷമാശീലന്‍,
മറിയത്തിന്‍ വിരക്ത ഭര്‍ത്താവ്,
ഞങ്ങള്‍ക്കെന്നും ആശ്രയമേകണേ താതാ.