"സ്നേഹത്തിൻ നാദം – ഫ്രാൻസിസ് മാർപാപ്പ"

"സ്നേഹത്തിൻ നാദം – ഫ്രാൻസിസ് മാർപാപ്പ"
Published on
  • ഏ. എസ് ആൻ്റോ ജോൺ

    കമുകിൻകോട്

പ്രിയ ഫ്രാൻസിസ് പാപ്പാ, പാവന താതാ,

അങ്ങാണ് സ്നേഹത്തിൻ നാദം

അങ്ങാണ് മഹിമതൻ പാദം

നീതിതൻ - കരുണതൻ ദീപം

നന്മതൻ നറുമണമേകിയ സൂനം!

സ്നേഹമാം വാണികളരുളി

കൃപയുടെ പാതയിൽ നടന്നു

പാപിതൻ ഹൃത്തിനെ തൊട്ടു

ദൈവത്തിൻ കരുണയതേകി!

അകന്നു പോയോർക്കും താതനായി

ഖിന്നരിൽ പ്രത്യാശയുമേകി

സത്യമതിൽ എന്നും വിശ്വസ്തൻ

നാകത്തിലെത്തെട്ടെ നായകൻ!

ഭൂവിൽ ഇടയപ്രധാനിയായ താതാ,

നന നയനങ്ങളോടെ വിടയേകുന്നു

സ്വർഗ്ഗത്തിലെത്തി വിളങ്ങിടുവാൻ

സ്വർഗ്ഗസ്ഥനോടു പ്രാർത്ഥിക്കുന്നു.

logo
Sathyadeepam Online
www.sathyadeepam.org