സ്മൃതിഗീതങ്ങള്‍

സ്മൃതിഗീതങ്ങള്‍
Published on
ചെന്നിത്തല ഗോപിനാഥ്

നിനയ്ക്കുന്ന ഓരോരോ നിമിഷവും ഉള്ളത്തില്‍

നിറയും പുഞ്ചിരിതൂകി ചെറിയാനച്ചന്‍

നീല വിഹായസ്സ് മിഴി തുറക്കും വേളയില്‍

നിഖിലമാം തിരുവസ്ത്രധാരിതന്‍ രൂപവും.

കര്‍ത്താവിന്‍ കരവലയത്തിന്‍ പരിലാളന

കരുതലാല്‍ നുകരാന്‍ ദൈവീക സന്നിധീല്‍

കര്‍മ്മധര്‍മ്മങ്ങളാല്‍ തന്‍പരമാത്മ ശ്രോതസ്സായ്

കാരുണ്യവാന്‍ തന്ന കൃപയാല്‍ വാഴുന്നഹം.

ഒരാണ്ടുതാണ്ടുമീ പുണ്യവേളയിലങ്ങുതന്‍

ഓര്‍മ്മക്കുറിപ്പുകള്‍ മാനസം നിറയവേ

ഒട്ടെല്ലാ നിമിഷാന്തരങ്ങളും ഹൃദയത്തില്‍

ഓരോ ദിനം പുഷ്പങ്ങളര്‍പ്പിച്ചുകൊള്ളട്ടെ.

ഇഹലോകവീഥിയില്‍ പുണ്യാത്മ മിത്രമായെന്നും

ഇന്നുള്ളമര്‍ത്ത്യരെ എന്നെന്നും ഗ്രഹിക്കയാല്‍

പരലോകശ്രേണിയിലങ്ങെത്തിപ്പിടിച്ചിരുന്നു

പരമ്പൊരുള്‍ സാക്ഷ്യമായ് വാഴുന്നു നിത്യവും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org