അച്ചന്റെ പൊടിക്കൈ

അഗസ്റ്റിന്‍ ചെങ്ങമനാട്
അച്ചന്റെ പൊടിക്കൈ

പുതിയ വികാരിയച്ചന്‍ വന്നു ചാര്‍ജ് എടുത്തതോടെ ഇടവക ജനങ്ങള്‍ക്കു ഇല്ലാത്ത ഉണര്‍വും ഉത്സാഹവും കൈവന്ന പ്രതീതി എവിടെയും കാണാറായി. ദുഃഖ വെള്ളിയാഴ്ചയ്ക്കും ഇടവകത്തിരുനാളിനും പള്ളിയില്‍ വന്നിരുന്നവര്‍ പോലും ഞായറാഴ്ച കുര്‍ബാനയ്ക്കു വരുവാന്‍ തുടങ്ങി. തേടിയവര്‍ക്കു കാര്യം പിടികിട്ടി. പ്രശ്‌നഭവന സന്ദര്‍ശന കൗണ്‍സിലിംഗും പരിഹാര ഉപദേശ നിര്‍ദേശങ്ങളും പൊടിക്കൈ പ്രയോഗങ്ങളും രോഗപ്രതിരോധ ചികിത്സാമുറകളും ജനഹൃദയങ്ങളെ സ്വാധീനിക്കാന്‍ അച്ചനു കഴിഞ്ഞു. അച്ചനെക്കണ്ടു അനുഗ്രഹങ്ങള്‍ നേടാന്‍ രാവിലെ കുര്‍ബാന കഴിഞ്ഞ് പള്ളിമുറ്റത്തു ജനങ്ങളുടെ നീണ്ട ക്യൂവാണ്. ചെറിയ ചെറിയ ആവശ്യങ്ങള്‍ സാധിച്ച് ആശ്വാസത്തോടെ പോവുന്നതു കാണുന്നത് അച്ചനു വലിയ സന്തോഷമാണ്. ബാധകള്‍ ഒഴിപ്പിക്കാനും സ്ഥാനം കാണാനും കുടുംബകലഹങ്ങള്‍ പറഞ്ഞു തീര്‍ക്കാനും അച്ചനെക്കണ്ടു തീയതി നിശ്ചയിച്ചുപോവാനും സംശയനിവാരണം നീക്കി തിരിച്ചുപോകാനുമാണ് നിത്യേനയുള്ള ജനങ്ങളുടെ കാത്തുനില്‍പ്. തീയതി കൊടുത്തും ആശ്വസിപ്പിച്ചും സമയം ചെലവഴിക്കുന്നതുകൊണ്ടു പള്ളിയില്‍ക്കേറി പ്രാര്‍ത്ഥിക്കാതെ ഒരാളും പോവില്ല. അച്ചന്റെ വരവോടെ നേര്‍ച്ചപ്പെട്ടിയിലെ വരവ് കൂടി. തിരക്കിനിടയില്‍ കപ്യാരേട്ടനും കൈക്കാരന്മാരും ഓര്‍മ്മപ്പെടുത്തിയ സംഗതികള്‍ മറന്നു. നിത്യേന നേര്‍ച്ചപ്പെട്ടി തുറന്നു പണം എടുക്കുന്നതുകൊണ്ട് മോഷണശല്യം ഒഴിവായി. പള്ളി വക സാധനങ്ങള്‍ പലതും ഇതിനു മുമ്പു മോഷണം പോയതുകൊണ്ടു അതീവജാഗ്രതയിലാണ് കൈക്കാരന്മാര്‍. സാധന സാമഗ്രികള്‍ പൊക്കാനാവാത്തതുകൊണ്ടു തേങ്ങാ മോഷണം പോവുക ഒരു സ്ഥിരം പതിവായി മാറിയിരിക്കുന്നു. അതു കണ്ടുപിടിച്ചു കള്ളനെ കുരുക്കണം. വിട്ടാല്‍ പറ്റില്ല. വലയില്‍ പിടിച്ചിട്ടോളാം, മേലില്‍ തേങ്ങ മോഷണം പോവില്ല. 'മോഷ്ടാവിനെ അച്ചന്‍ പിടിച്ച് തരും ഉപദ്രവിക്കരുത്.' അതുകേട്ടപ്പോള്‍ കൈക്കാരന്മാര്‍ക്ക് അതിശയം തോന്നി.

രാവിലെ കുര്‍ബാനയ്ക്കു മണി കൊട്ടാന്‍ ചെന്നപ്പോള്‍ മണിമാളികയുടെ പുറകുവശത്തു നടപ്പാതയ്ക്കരികു ചേര്‍ന്നു നില്‍ക്കുന്ന കാഫലമുള്ള തെങ്ങിനു ചുറ്റും ഒരു യുവാവ് നടക്കുന്നതു കണ്ടപ്പോള്‍ അച്ചന്‍ തലേന്ന് പറഞ്ഞത് കപ്യാരേട്ടന്‍ ഓര്‍ത്തു. അച്ചന്റെ പൊടികൈ ഏറ്റ സന്തോഷം കൊണ്ടു കപ്യാരേട്ടനു ചിരിപൊട്ടി. കപ്യാരേട്ടനും ചേട്ടായിമാരും ഓടിക്കേറി. അച്ചനു തൊട്ടുപിന്നാലെ കൈക്കാരന്മാരും കുര്‍ബാന കാണാന്‍ വന്നവരും തെങ്ങിന്‍ ചുവട്ടിലേക്കു വന്നു. കാഴ്ചകണ്ട് അവരൊക്കെ ചിരിച്ചു മണ്ണ് കപ്പി. 'കള്ളൂറ്റിനു പുറമെ തെങ്ങാമോഷണം. കൊള്ളാലോടാ കള്ളാ! കൈക്കാരന്മാര്‍ പറഞ്ഞു. പൊലീസിനെ വിളിക്ക്!' കൂടിനിന്നവരില്‍ ചിലര്‍ ക്ഷോഭിച്ചു. യാതൊരു ചളിപ്പും കൂടാതെ നടപ്പിനിടയില്‍ 'തൊട്ടു ആശീര്‍വദിക്ക് അച്ചോ' എന്നയാള്‍ കെഞ്ചിപ്പറഞ്ഞു. 'പൊലീസിന്റെ കയ്യീന്നുമെനിക്കു കിട്ടുമ്പോ ഇവന്റെ ഊറ്റലും കളവുംനിക്കും അച്ചോ?' ആളുകള്‍ കലികൊണ്ടു വിറച്ചുതുള്ളി 'ന്നെ ഊറ്റാനും കരിക്കിടാനും സ്റ്റേഷനിന്നു പറഞ്ഞയച്ചതു പൊലീസാണച്ചോ! നിസ്സങ്കോചം അയാള്‍ പറഞ്ഞു. 'പൊലീസു വരണ വരെ ഇവന്‍ തെങ്ങിന് വലം വയ്ക്കട്ടെ!' രോഷത്തോടെ കൂടിനിന്നവര്‍ പറഞ്ഞു. അങ്ങനെയെങ്കിലും ഇവനു പശ്ചാത്താപം ഉണ്ടാവട്ടെ.

കുര്‍ബാനയ്ക്കു മണികൊട്ടി. അച്ചന്‍ സങ്കീര്‍ത്തിയിലേക്കു പോയി, കുര്‍ബാനയ്ക്കു വന്നവര്‍ പള്ളിയിലേക്കും. പലനാള്‍ കള്ളന്‍ ഒരു നാള്‍ അകപ്പെടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org