ഉപ്പ്

എം.പി.
ഉപ്പ്

ഭക്ഷണത്തിനിരിക്കുമ്പോള്‍

അവന്‍ അവളോടു ചോദിച്ചു.

നീ കരഞ്ഞോ ഇന്ന്?

ഇല്ല. എന്തേ ചോദിക്കാന്‍?

കറിക്ക് അല്പം ഉപ്പ് കൂടുതല്‍.

ഉപ്പ് കുറച്ചാണല്ലോ ഇട്ടത്?

പിന്നെ അവള്‍ ചോദിച്ചു.

ഇന്ന് പണി കടുപ്പമായിരുന്നു, അല്ലേ?

എന്തേ അങ്ങനെ ചോദിക്കാന്‍?

നിന്റെ ഉപ്പ് ഇങ്ങനെ വിയര്‍ത്തു തീര്‍ന്നാല്‍

പിന്നെ ഞാന്‍ ഒത്തിരി കരയേണ്ടി വരും.

ഒരു നുള്ള് ഉപ്പിന്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org