സഹനബലി

സഹനബലി

Published on

തങ്കമണി സെബാസ്റ്റ്യന്‍, ചൊവ്വൂര്‍

ക്രൂശിത രൂപത്തിന്‍ മുന്നിലായി നിന്നപ്പോള്‍
ക്രൂശിതനേശുവേ കണ്ടു ഞാനും
പാപിയാമെന്നെ നീ ഓര്‍ത്തന്ന് വിലപിച്ച-
തോര്‍ത്തിട്ടെന്‍ കണ്ണുകള്‍ ഈറനായി.
മടിയില്‍ കിടക്കുന്ന പുത്രനെ കണ്ടിട്ട്
കന്യകാമേരിയും കണ്ണീര്‍ വാര്‍ത്തു
ഇനിയൊരമ്മയ്ക്കുമീയഴലേകരുതെന്ന്
ആ അമ്മ താതനോടായി കേണു
പൊന്നുമകന് അന്നമ്മിഞ്ഞ നല്കുവാന്‍
ശിശുവായ കാലത്ത് മടിയില്‍വെച്ചു
ഇന്നോ? പൊന്നുമകന്‍റെ പൂമേനി കാണുവാന്‍
അമ്മയാം മേരിക്ക് ശക്തി പോരാ
മാനവകുലത്തിന്‍റെ പാപങ്ങളൊന്നാകെ
കുരിശിന്‍റെ രൂപത്തില്‍ തോളിലേറ്റി
മരത്താലെ വന്നൊരു പാപങ്ങളെല്ലാമേ
മരത്താലെത്തന്നെ നീ നീക്കിയല്ലോ
പ്രാണന്‍ കൊടുത്തും പാപിയെ നേടിയ
ക്രൂശിതബലിയില്‍ നമുക്കു നന്ദിയേകാം.

logo
Sathyadeepam Online
www.sathyadeepam.org