ദൈവനാമം പ്രകീര്‍ത്തിക്കാം

ദൈവനാമം പ്രകീര്‍ത്തിക്കാം
Published on
  • ഡോ. ജോര്‍ജ് ഇരുമ്പയം

  • ഗാനാത്മകകവിത ('എന്റെ ദൈവം മഹത്വത്തില്‍' എന്ന ഈണം)

എന്റെ ദൈവം കുരിശിന്മേല്‍

എനിക്കായി സഹിക്കുമ്പോള്‍

കൃതഘ്‌നന്‍ ഞാന്‍ ലോകമാകെ

സുഖംതേടി അലയുന്നു!

എന്നെയടിച്ചമര്‍ത്തുവാന്‍,

സത്യമാര്‍ഗേ നടത്തുവാന്‍,

ആരുമില്ലാതഹങ്കാരം

പെരുകി ഞാന്‍ ഞെളിയുന്നു.

എത്ര ഹീനം എന്റെ കര്‍മ്മം

അധര്‍മ്മങ്ങള്‍ ചെയ്തുകൂട്ടി

ദൈവശിക്ഷയ്ക്കര്‍ഹനായി-

ട്ടങ്ങുമിങ്ങുമലഞ്ഞു ഞാന്‍

മര്‍ത്ത്യജന്മം മഹാദാനം

യേശുമാര്‍ഗേ ചരിക്കുകില്‍,

ശ്രേഷ്ഠജന്മം, എന്ന സത്യം

യഥാകാലം ഗ്രഹിക്കാതെ

ജീവിതത്തെ തകര്‍ത്തോന്‍ ഞാന്‍

ഇപ്പോഴിതാ നിര്‍വിശങ്കം

കേണു വീണു വിലപിപ്പൂ.

എന്റെ ദൈവം കനിഞ്ഞെന്റെ

തിന്മയെല്ലാം ക്ഷമിക്കട്ടെ.

അന്ത്യനാളില്‍ അവിടുത്തെ

സമീപിക്കാന്‍ വേണ്ട ഭാഗ്യം

കൃപയാര്‍ന്നു നല്കീടട്ടെ

ദൈവനാമം പ്രകീര്‍ത്തിക്കാം

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org