തെളിനീരു തേടി

സാന്‍യോ ജോര്‍ജ്ജ്
തെളിനീരു തേടി

തെളിനീരു കിനിയുന്ന ജലധാരതേടും

പേടമാന്‍ പോലെയെന്‍ ആത്മം കൊതിപ്പൂ

ദേവാധി ദേവാ ജീവനാഥാ എന്നുടെ

ഹൃത്തടം വെമ്പിനില്‍പ്പൂ

അങ്ങയെ തേടി അലയുന്ന നേരം

മമദാഹം തീര്‍ക്കുവാന്‍ മോഹമായി

നിലയറ്റു കേണു കരഞ്ഞീടുന്നീ ദാസന്‍

തിരുസന്നിധി പൂക്കുവാന്‍ ആശിച്ചിരിപ്പൂ

എവിടെയാണെവിടെയാണെന്‍ ദൈവമെന്നോതി

നിലയറ്റു വീഴ്ത്തുന്ന ചോദ്യശരങ്ങള്‍

നെഞ്ചകം വിങ്ങിക്കരഞ്ഞു നീറുമ്പോഴും

ഉരുകുന്ന തുള്ളിയായ് മധുരിക്കുമോര്‍മ്മകള്‍

ആരവമാഹ്ലാദം അലതല്ലി വീഴുന്ന

ആനന്ദനാളുകള്‍ സ്പന്ദനം കൊള്ളുന്നു

അനുപമ സ്‌നേഹമേ വാഴ്ത്തുന്നിതങ്ങയേ

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org