ഒക്‌ടോബര്‍ മാസം കരുണതന്‍ മാസം

ഒക്‌ടോബര്‍ മാസം കരുണതന്‍ മാസം
Published on
  • ജോസഫ് മണ്ഡപത്തില്‍

പാപമുക്തി നേടീടാം ഒരു കൊന്ത ജപത്താല്‍

ജപിക്കൂ... ജപിക്കൂ... ഇടതടവില്ലാതെ

ലോകൈക നാഥന്‍ തന്‍ അമ്മയാകുവാന്‍

ദൈവം തിരഞ്ഞെടുത്ത വാഴ്ത്തപ്പെട്ടവളെ

നീയനുഗ്രഹീത... നീ രക്ഷക... നീ പരിപാലക.

നീ ഞങ്ങള്‍ക്കേകിയ 'കരുണായുധത്തില്‍'

നന്ദിയേകുന്നു നാഥേ, നിത്യവുമമ്മേ.

നിന്‍ മാധ്യസ്ഥത്താല്‍, വെള്ളത്തെ വീഞ്ഞാക്കി നാഥന്‍.

നിന്‍ മാധ്യസ്ഥത്താല്‍ ഈ മക്കള്‍ തന്‍

പാപങ്ങള്‍ ക്ഷമിച്ചൂ നാഥന്‍

നിന്‍ മാധ്യസ്ഥമെന്നുമപേക്ഷിപ്പൂ ഞങ്ങള്‍

അമ്മേ, മാതാവേ നീയെന്നുമെന്നുമാശ്രയമേകേണമെ.

അപ്പന്‍, തന്‍ കോപത്താല്‍ ജ്വലിച്ചൂ

മക്കള്‍ തന്‍ ഹീനപ്രവര്‍ത്തികളാല്‍

നിന്‍ മാധ്യസ്ഥത്താല്‍ ക്ഷമിച്ചൂ താതന്‍

ഈ മക്കള്‍ തന്‍ പാപകടങ്ങള്‍ കഴുകീ-

ശുദ്ധിവരുത്തീ സ്വര്‍ഗത്തിനര്‍ഹരാക്കി ഞങ്ങളെ,

നീ വഹിക്കും ഉണ്ണിയെ, ഈ ലോകത്തിലേക്കാനയിക്കാന്‍

വരമേകണേ ഞങ്ങള്‍ക്കായ് മേരിമാതേ

വരും ക്രിസ്തുമസ്സ് രാവില്‍ നിന്‍ പുത്രനെ ദര്‍ശിക്കാന്‍

വരമേകണെ അമ്മേ ലോകൈകനാഥേ.

എന്നും ഞങ്ങള്‍ തന്‍ മധ്യസ്ഥയാകൂ...

സ്വര്‍ഗസ്ഥനായ പിതാവിന്‍ സമക്ഷം ഞങ്ങളെത്തീടുവാനായ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org