ജ്ഞാനോദയം

ജ്ഞാനോദയം
Published on
  • ബ്രദര്‍ മാര്‍ട്ടിന്‍ പന്തല്ലൂര്‍ സി എം ഐ

മനുജനു മോക്ഷം നല്‍കുവാന്‍ വേണ്ടി

മിശിഹാ കാലിത്തൊഴുത്തില്‍ കീറത്തുണിയില്‍ പിറന്നതെന്തേ?

മിഴികള്‍ സജലങ്ങളായി ഞാനറിഞ്ഞു

എന്നോടുള്ള സ്‌നേഹം അവനെ നിര്‍ബന്ധിക്കുകയായിരുന്നു.

ഉപമകള്‍ ഉരിയാടി ഉലകിനെ ഉലച്ചവന്‍

ഉടനടി ക്രൂശിലേക്ക് ഊര്‍ന്നിറങ്ങിയതെന്തേ?

ഉള്‍ത്താപത്താലെരിഞ്ഞു ഞാനറിഞ്ഞു

എന്നോടുള്ള സ്‌നേഹം അവനെ നിര്‍ബന്ധിക്കുകയായിരുന്നു.

ഒടുവില്‍ ഒളിമങ്ങാത്ത പ്രഭതൂകി ഉയിര്‍ത്തുകൊണ്ട്

ഓളങ്ങള്‍ക്ക് മീതെ നടന്നുകൊണ്ടെനിക്കായ് പ്രാതലൊരുക്കിയതെന്തേ?

ഒരുള്‍ക്കിടിലത്തോടെ ഞാനറിഞ്ഞു

എന്നോടുള്ള സ്‌നേഹം അവനെ നിര്‍ബന്ധിക്കുകയായിരുന്നു.

ക്രിസ്തുവില്‍നിന്ന് ക്രിസ്ത്യാനിയെ വേര്‍പ്പെടുത്താന്‍ ഉദ്യമിച്ചവനെകൊണ്ട്

ക്രിസ്തുവില്‍ നിന്നാരെന്നെ വേര്‍പെടുത്തുമെന്ന് പറയിപ്പിച്ചതെന്തേ?

ക്രമേണ ഉള്ളില്‍ എരിഞ്ഞ ഇത്തിരിവെട്ടത്തില്‍ ഞാനറിഞ്ഞു

എന്നോടുള്ള സ്‌നേഹം അവനെ നിര്‍ബന്ധിക്കുകയായിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org