നിസ്തുലം

നിസ്തുലം

ബേബിച്ചന്‍ ഏര്‍ത്തയില്‍

ക്രിസ്തുവിന്നമ്മേ മാതാവേ
നിസ്തുലയായൊരു മദ്ധ്യസ്ഥേ
അമലോത്ഭവയാം ഭാഗ്യവതി
അമലമനോഹര പുണ്യവതി
ഓമനമകനുടെ കുരിശടിയില്‍
ബലിയായവനുടെ തിരുമേനി
മടിയില്‍ വഹിച്ചു മനസ്സുതപിച്ചു
പരവശയായൊരു മാതാവേ
തൃപ്പാദത്തില്‍ ക്ഷമ യാചിച്ചു
നമിച്ചു വണങ്ങിടുമടിയരെ നീ
അനുഗ്രഹിക്കണം അമ്മേ ദയവായീ
നേര്‍വഴി കാട്ടി നടത്തണമേ.

നന്മ നിറഞ്ഞ
മറിയം

നന്മ നിറഞ്ഞൊരു മാതാവേ
നിന്നെ സ്തുതിച്ചു വണങ്ങുന്നു 
കര്‍ത്താവങ്ങയോടൊത്തെന്നും 
സ്ത്രീകളിലുന്നത ഭാഗ്യവതീ
നിന്നുദരത്തിന്‍ പുണ്യഫലം
പരിപാവനയാം മരിയാംബേ
ദൈവാംബികയേ ഞങ്ങള്‍ക്കായ് 
സതതം ഞങ്ങളുടെ മരണത്തില്‍ 
ദൈവപിതാവിന്‍ തിരുമുമ്പില്‍ 
പ്രാര്‍ത്ഥിക്കണമേ കന്യാംബേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org