നാനോകവിതകള്‍

ബ്ര. ജോബിന്‍ പള്ളിക്കല്‍ (മൂന്നാം വര്‍ഷ ദൈവശാസ്ത്ര വിദ്യാര്‍ത്ഥി - സെ. തോമസ് അപ്പസ്‌തോലിക് സെമിനാരി, വടവാതൂര്‍)
നാനോകവിതകള്‍
Published on
ഗെയിം

ഗെയിം ഒരു ഗെയിനായി*

ഗെയിന്‍ ഒരു പെയിനായി

പെയിന്‍ ഒരു ചെയിനായി

ചെയിന്‍ ഒരു കുരുക്കായി

* (gain - നേടല്‍)

തുപ്പല്‍

യേശു തുപ്പി കാഴ്ചകൊടുത്തു

ഇതൊരു ദൈവിക ചരിത്രം

മതത്തില്‍ തുപ്പല്‍ നടത്തി

അതൊരു ആചാരം

ആചാരം കണ്ട് ഞാന്‍ കാര്‍ക്കിച്ച് തുപ്പി

പെണ്‍കുട്ടി

കുട്ടിയാണേല്‍ പെണ്ണാവരുത്

ഇത് ഇന്ത്യയിലെ ചിന്ത

പഠിക്കുവാണേല്‍ ആണാകണം

ഒഴപ്പണമെന്ന് കേരളം

പെണ്ണെന്നാല്‍ ഉടലുമാത്രമെന്ന്

സാമൂഹിക ചിന്ത

ന്യൂനമര്‍ദ്ദം

അപ്പന് സമ്മര്‍ദ്ദം

അമ്മയ്ക്ക് രക്തസമര്‍ദ്ദം

മക്കള്‍ക്ക് അതിസമര്‍ദ്ദം

സമൂഹത്തില്‍ മാനസികസമര്‍ദ്ദം

ഇതിനിടയില്‍ പാവം

കാലാവസ്ഥയില്‍ ന്യൂനമര്‍ദം

On.off

ക്ലാസ് ഓണായി, ലൈന്‍ ഓഫായി

പുസ്തകം ഓണായി, ഫോണ്‍ ഓഫായി

മാസ്‌ക് ഓണായി, ഉറക്കം ഓഫായി

പഠനം ഓണായി, ഞാന്‍ ഓഫായി

ഓണിനും ഓഫിനുമിടയില്‍ ബെല്ലടിച്ചു....

മടി

സ്‌കൂള്‍ മടിയായി, യെന്റെ ഫോണ്‍ ഫ്രണ്ട് ഓഫായി,

ടീച്ചര്‍ മടിയായി, വീടിനെ വിടണമെന്ന മടിയായി,

പുസ്തകം മടിയായി, ഓണ്‍ലൈന്‍ പുസ്തകം ഓഫായി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org