മഴത്തുള്ളികള്‍

മഴത്തുള്ളികള്‍

സിദ്ധാര്‍ഥ്

ഓഹോ ചിരിക്കുന്ന മേഘങ്ങളെ

ഓഹോ മന്ദം നീങ്ങുന്ന മേഘങ്ങളെ

നിന്‍ കണ്ണീര്‍ തുള്ളികള്‍ പൊഴിക്കു

മീ ധരണിയില്‍ ഈ സായം സന്ധ്യയില്‍

എന്‍ മനം കുളിര്‍ക്കെ പെയ്തുനിന്‍ തുള്ളികള്‍

എന്‍ മനോ മുകുരത്തില്‍ പുതുനാമ്പുകള്‍ ഉതിര്‍ത്തു

അത് പുതു ആശയത്തിന്‍ തുടക്കമായി

അനര്‍ഗളമായ് ഒഴുകി മഴത്തുള്ളികളായി

എന്നിലെ അന്തരാത്മാവില്‍ ഒരു ഹംസം കണക്കെ

ഒഴുകുന്നു ഈ മേഘ കൂട്ടങ്ങള്‍

പൃഥ്വിക്കു പരവതാനി വിരിച്ച കണക്കെ

നീ ഞങ്ങള്‍ക്കു തണലാകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org