മോര്‍ച്ചറി

മോര്‍ച്ചറി

മരണം ചുംബിച്ച മനുഷ്യന്‍

മൗനത്തിലാണ്ടു തണുത്തുറയുന്നു.

മോര്‍ച്ചറിക്കുള്ളിലെ

മരംകോച്ചുന്ന തണുപ്പല്ല കാരണം.

ഇന്ന് മറഞ്ഞുപോയ ഇന്നലെകള്‍

ഇന്നും നാളെയും തമ്മിലെത്ര ദൂരമുണ്ട്?

ഇനിയെത്ര നാള്‍ ഇവിടെയറിയാതെ

ഈ മുറിക്കുള്ളില്‍ വസിക്കുന്നു.

ജനനവും മരണവും താണ്ടിയ ദൂരമറിയില്ല

ജീവന്‍ കാര്‍ന്നുതിന്നുന്ന

ജീര്‍ണ്ണതയേല്‍ക്കാതെ മറ്റു

ജീവസ്സുറ്റവര്‍ക്കൊപ്പം തണുപ്പില്‍ കഴിയുന്നു.

ഞാന്‍ എന്റെ പരേതരെ കണ്ടു,

ഞങ്ങളുണ്ടെന്നു ചൊല്ലി കൂടെ വന്നു.

ഞാനും നീയും ഇനിയൊരേ ദിക്കിലാണ്,

ഞങ്ങള്‍ക്കൊപ്പം യാത്ര തുടരാം..

അതേ ജീവിതത്തില്‍ ഇന്ന് ഞാനും

ആ തണുപ്പ് അനുഭവിക്കുന്നു.

അതേ ശവപ്പെട്ടിയില്‍

അതേ മോര്‍ച്ചറിയില്‍ ഇന്ന് ഞാനും

ആ തണുപ്പില്‍ ശയിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org