അമ്മ

പുളിംങ്കുന്ന് ലൂക്കാ
അമ്മ

പൂനിലാവിന്റെ പൂമഴയായി

പൂവിട്ടു പൂക്കും വസന്തമായി

അമ്മവന്ന്‌യെന്റെ നന്മവന്ന്

ഏതോ വിഹായിസ്സില്‍ പൊന്‍തിങ്കളായി,

പൊന്‍തിങ്കളേപ്പോലെ ആഭയേകീടുന്ന

പൊന്നമ്പിളി ആകും എന്നുമാ അമ്മ,

നെടുവീര്‍പ്പിന്‍ ഗദ്ഗദം സാന്ത്വനമാക്കിയ

സാഫല്യപീയുഷം നീയല്ലേ അമ്മേ

നിന്റെ ആ ജീവന്റെ തുടിപ്പുമായി നില്ക്കുന്നു.

നിന്നെയും പേറിയെന്നുമെന്‍ മാനസം,

നമിക്കുന്ന് നിന്നെ,സ്തുതിക്കുന്നു നിന്നേ

അമ്മേ സ്‌നേഹമേ നിത്യപ്രകാശമേ?

വിശ്വപ്രകാശമായി ഊഴിയില്‍ വന്ന

വിശ്വപ്രകാശം നീയല്ലേ അമ്മേ

നിന്റെ സ്മൃതികളില്‍യെല്ലാം മറന്ന്

വിളിക്കുന്ന ദൈവമേ അമ്മേ നിയെന്ന്

നിന്റെ ആ ജീവന്റെ സായൂജ്യവും പേറി

നിന്നെ വിളിക്കുന്ന ജീവന്റെ ജീവനായി,

ജീവനും ആത്മാവും പൊയ്‌പ്പോയി മറഞ്ഞാലും

മറയില്ല ഊഴിയില്‍ നിന്‍ നാമകീര്‍ത്തനം,

നീ തന്നെ ഈശ്വരസാക്ഷാല്‍ക്കാരത്തിന്റെ

സാഫല്യമായി വന്ന വെണ്ണിലാവ്

നീയില്ലാ പ്രപഞ്ചം നശ്വരം ശൂന്യം

നീ തന്ന ഈ വിശ്വഗാനപ്രപഞ്ചം,

നിന്റെ ആ സ്‌നേഹമാം ഗേഹപ്രപഞ്ചത്തില്‍

ഞാന്‍ ഇനിയും പിറക്കട്ടെ ഒരു പിഞ്ചു പൈതലായ്

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org