മനഃശാന്തി

മനഃശാന്തി
Published on
  • എം ആര്‍ ജോണ്‍ കൈപ്പട്ടൂര്‍

അഖിലേശ്വരാ പരിപാലകാ-

കരുണാനിധേ കനിയേണമേ.

തവ പാതയില്‍ പദമൂന്നി ഞാന്‍-

അണയട്ടെ നിന്‍ തിരുസന്നിധേ

ഇഹജീവിതം പുല്‍നാമ്പുപോല്‍-

കൊഴിയുന്നു മണ്‍തരിയാകുവാന്‍

വരളുന്നൊരെന്‍ മനഃവാടിയില്‍

മഴയായ് ചിരം പൊഴിയേണമേ.

നീര്‍ത്തുള്ളി തന്‍ ചുടുംചുംബനം-

ഹൃദയാന്തരേ പുതുപൂക്കളായ്-

വിരിയുന്നൊരീ കുളിര്‍വേളയില്‍-

തവ നന്മതന്‍ മകരന്ദമെന്‍-

ചെറുപൂവിതില്‍ ചൊരിയേണമേ.

ഇഴ പോയൊരെന്‍ മണിവീണയില്‍

പുതുതന്തി നീ പുലരുമ്പോഴെന്‍-

മനസ്സില്‍ തവ കുളിര്‍ഗാനമെന്‍-

മനഃശാന്തിയായ് നിറയേണമേ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org