ഓര്‍മ്മ

ഓര്‍മ്മ
Published on
  • ഗോപിനാഥന്‍, കുലശേഖരമംഗലം

ഇന്ന് ലോകം മുഴുവന്‍

സന്തോഷിക്കുമ്പോള്‍

നിസ്തുല വാത്സല്യക്കുരുന്നേ

പ്രിയപ്പെട്ട കുഞ്ഞ് ആബേല്‍ മോനേ, നീ

ഇന്ന് എനിക്കൊപ്പം ഇല്ലല്ലോ!

അയല്‍വക്കത്തെ കുഞ്ഞുങ്ങള്‍

വായ്ക്കുമാമോദത്തോടെ

പള്ളിയില്‍ പോവുകയും

പ്രാര്‍ഥനയില്‍ ചേരുമ്പോഴും

പിയാനോവില്‍ ലോകം മുഴുവന്‍

സുഖം പകരാന്‍

സ്‌നേഹദീപമെ

മിഴി തുറക്കൂ....

കുഞ്ഞ് വിരലുകളാല്‍

വെണ്‍പിറാവുകള്‍

പറത്തുമ്പൊഴും

കൂട്ട് കൂടി പാട്ട് പാടി

ബഹളം വച്ച് പൊടി

പറപ്പിച്ച് സൈക്കിള്‍ ചവിട്ടി

മിഠായി നുണഞ്ഞ്

ചോറും വിഭവങ്ങളും

ഉണ്ട്,

ഓടിച്ചാടിയാര്‍ത്തുല്ലസിക്കുമ്പോള്‍

പൊന്നേ നീയും

ഇക്കൂട്ടത്തില്‍

ഇല്ലന്നോ...?

ലോകം മുഴുവന്‍

ഇരുട്ടായിരിക്കുന്നു!

ആയിരം സൂര്യബിംബങ്ങള്‍

ഒരുമിച്ച് ഉദിച്ചിട്ടും

നീയില്ലാത്ത

ഈ ഭൂമി ഇരുട്ടാണ്!

കടും കൂരിരുട്ടാണ്...

ലോകം കരിക്കട്ടപോലെ

കറുത്തിരിക്കുന്നു...!!

നിന്റെ പൂനിലാ-

പ്പുഞ്ചിരിവെട്ടമല്ലാതെ-

യൊന്നുമില്ല, യീ

യുലകത്തില്‍...!!!

നിന്റെ നിഷ്‌കളങ്കത

പ്രഭകൊണ്ടീഭൂവില്‍

വെണ്‍പ്രഭാതങ്ങള്‍

നിറയട്ടെ!

നിന്റെ ഹൃദയവിശുദ്ധി-

യാലിവിടം പരിശുദ്ധമാക്ക

പ്പെടട്ടെ... ആമീന്‍!!!

  • (മാളയില്‍ കുരുന്നിലെ പൊലിഞ്ഞുപോയ ആറുവയസുകാരന്‍ കുഞ്ഞ് ആബേലിനെയോര്‍ത്ത്. A tribute to little Abel Mon....)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org