
ജയനാരായണന്‍ തൃക്കാക്കര
ഒരുകൊച്ചുമെഴുതിരിയായി നിന്‍
മുന്നില്‍
കത്തിയമരുവാന്‍ മോഹം
മണ്‍വീണയായി നിന്‍
സങ്കീര്‍ത്തനങ്ങള്‍
പാടിപ്പുകഴ്ത്തുവാന്‍ മോഹം
ഒരുചെറുസൂനമായ് നിന്‍
സവിധത്തില്‍
അര്‍ച്ചനയ്‌ക്കെത്തുവാന്‍ മോഹം
പ്രാവായ്കുറുകിയീ പാരിടത്തില്‍
ശാന്തിവിതയ്ക്കുവാന്‍ മോഹം
മുള്ളാണികൊണ്ടുമുറിഞ്ഞ നിന്‍
മെയ്യിലെന്‍
മുഖമൊന്നമര്‍ത്തുവാന്‍ മോഹം
നിന്‍സ്‌നേഹം മഴയായി മണ്ണില്‍
പൊഴിയുമ്പോ
ളൊന്നു നനയുവാന്‍ മോഹം
എന്‍ കൊച്ചുജീവിതം നിന്‍
മുന്നിലര്‍പ്പിച്ചു
നിന്നോടുചേരുവാന്‍ മോഹം!