മാറാനാത്ത

മാറാനാത്ത

ജെ. ആക്കനത്ത് എം.സി.ബി.എസ്

ആത്മാവില്‍, സിയോനിന്‍
ആനന്ദമേ, വരിക.
കാനായില്‍ കല്യാണ
വീട്ടില്‍ നീ വരിക.
കണ്ണീരിന്‍ ജലമെല്ലാം
വീഞ്ഞാക്കിത്തരിക.
ആതങ്കം നീക്കി നീ
ആനന്ദം തരിക.

കടലില്‍ വന്‍തിരയാണീ
പ്പടവില്‍ നീ വരിക.
കനിവേറും മൊഴിയായി
ട്ടരികില്‍ നീ വരിക.
ഭയമേറും ശിഷ്യന്മാര്‍
ക്കഭയം നീ തരിക.
അലയേറും തോണിക്കി
ന്നമരത്തായ് വരിക.

കരള്‍ മൂടും ഇരുളില്‍ നീ
വെളിവേകാന്‍ വരിക.
ഇരുള്‍ തിങ്ങും വഴിയില്‍ നിന്‍
വചനത്തിരി തരിക.
അജ്ഞര്‍ക്കും അറിവേകും
ഗുരുവായ് നീ വരിക.
പാപിക്കും പറുദീസ
ക്കവകാശം തരിക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org