ഒരു നോമ്പുകാലം കൂടി

ഒരു നോമ്പുകാലം കൂടി
  • ജോസഫ് മണ്ഡപത്തില്‍

കാത്തിരിപ്പാണീ ജീവിതം, യഥാ;

കാത്തിരിക്കും മാനവരാണ് നാമെല്ലാം, തഥാ;

കാത്തിരിക്കുന്നതോ ഒരു നല്ല നാളെയ്ക്കായ്;

കരുണാമയനായ കര്‍ത്താവിനെ, നിനച്ചുകൊണ്ട്.

ക്രിസ്മസ്സിനപ്പുറം, മറ്റൊരു കാത്തിരിപ്പാണീ ഈസ്റ്റര്‍ കാലം.

ക്രിസ്മസ്സൊരു സന്തോഷപ്രതീകമുണര്‍ത്തുമെങ്കില്‍,

ഈസ്റ്ററൊരു ദുഃഖവെള്ളിതന്‍ അനുബന്ധവം.

പുനരുദ്ധാനത്തിന്‍ കയ്‌പ്പേറും തീര്‍ച്ച-

ദുഃഖവെള്ളി ഒരു കഠിനസഹനാമായെടുത്തോര്‍ക്ക്.

ക്രിസ്മസ്സ് ഒരാരംഭമെങ്കില്‍, ഈസ്റ്ററൊരു-

പുനരാരംഭമാണെന്നോര്‍ക്കുക നീ...

സഹനത്താല്‍ ക്രിസ്തുവിനോട് കൂടെ നാമുയിര്‍ക്കുമ്പോള്‍,

ഒരസ്തമനശേഷം സംജാതമാകുമീ ഉദയമാണതെന്നോര്‍ക്കുക നീ...

നന്മകള്‍ ചെയ്യാമീ ഇടവേളയില്‍ മാനവകുലത്തിനായ്,

തിന്മകളെയകറ്റാം നമ്മള്‍ തന്‍ ശിഷ്ടകാലം.

നല്‍ചിന്തകളന്വര്‍ത്തമാക്കാമീ ധന്യവേളയില്‍;

നമ്മെ ശുദ്ധരാക്കും മറ്റൊരു നോമ്പുകാലം കൂടി.

അന്‍പത് ദിനരാത്രങ്ങള്‍ തികയ്ക്കും നാമീ നോമ്പുകാലം;

സഹനാര്‍പ്പണത്തിനായ് മാറ്റിവയ്ക്കുമീ നോമ്പുകാലം.

വീണ്ടും സമാഗതമാകുന്നൊരീ നോമ്പുകാലം, ധന്യകാലം.

സഹനങ്ങളും, പ്രാര്‍ത്ഥനാനുഷ്ഠാനങ്ങളം,

കൈകോര്‍ത്ത് പങ്കുവയ്ക്കുമീ നോമ്പുകാലം

നാം സ്‌നേഹിക്കുമെന്ന് കരുതുന്നവര്‍ക്കായി

ബാക്കിവയ്ക്കാമീ ധന്യകാലം ഈ നോമ്പുകാലം.

ഈസ്റ്ററെന്ന പുനരുദ്ധാരണത്തിന്

സാക്ഷികളാകുവാന്‍ കാത്തിരിക്കാം, സഹനത്തോടെ, സ്‌നേഹത്തോടെ.

ഒരു പുതുപുത്തനനുഭവമാകട്ടെ ഈസ്റ്ററെന്നും നമുക്കെല്ലാം.

അഗ്നിയില്‍ സ്ഫുടം ചെയ്‌തൊരു പുനര്‍ജീവിതമാകട്ടെ-

ഈ നോമ്പുകാലം, ഈ പുണ്യകാലം.

ഒരു പുത്തനനുഭവമാകട്ടെ മാനവര്‍ക്ക്-

ഒരു പുത്തനേട് തുറക്കട്ടെ മര്‍ത്ത്യര്‍തന്‍ പുസ്തകത്തില്‍.

  • ''പ്രഭയോടുയിര്‍ത്തങ്ങേ വരവേല്പിനെത്തീടാന്‍

  • കൃപയേകണേ ലോകനാഥാ...''

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org