കലിയുഗ ദൃഷ്ടാന്തം

ചെന്നിത്തല ഗോപിനാഥ്
കലിയുഗ ദൃഷ്ടാന്തം

നിസ്തുല സ്‌നേഹത്തിന്‍ തിരുവെഴുത്താല്‍

നിറയുന്ന ദിവ്യപ്രഘോഷണങ്ങള്‍

നിത്യസത്യങ്ങളെ സാക്ഷ്യങ്ങളാക്കുവാന്‍

നീതിമാന്‍ ഭൂജാതനായി - ഈശോ.

സഹനവും സാഹോദര്യത്തിന്റെ വാച്യവും

സാന്ത്വനമേകുന്ന പരമ്പൊരുളായ്

സായത്ത്വമാക്കുവാന്‍ മാനവസിരകളില്‍

സ്വര്‍ഗ്ഗീയ വചനമായരുളിനാഥന്‍

പന്ത്രണ്ടു ശിഷ്യഗണങ്ങളെയെന്നേയ്ക്കും

പാണ്ഡിത്യമരുളിതന്‍ പാതയില്‍ നിത്യമായ്

പാപത്തിന്‍ പുത്രനാം യൂദാസ്സിന്‍ ചുംബനം

പരമാത്മ ഗുരുവിനെ ഒറ്റിക്കൊടുക്കുവാന്‍

പത്രോസ്സുമൊരുവേള നാഥനെ കൈവിട്ടു

പാപിയായ്‌ക്കൊള്ളട്ടെയെങ്കിലും ഉരുവിട്ടു

ഈ കുറ്റവാളിയെ ഇന്നോളമറിയില്ല

ഇവനെ ഞാന്‍ കണ്ടതായ് ഓര്‍മ്മയില്ലിതു സാക്ഷ്യം.

കാലവും കാലാന്തരങ്ങളും പിന്നിട്ടു

കാലങ്ങളിന്നോളമെത്തുന്ന വേളയില്‍

കലിപൂണ്ടമര്‍ത്ത്യരില്‍ - സോദരനാകിലും

കാല്‍ക്കാശിന്‍ വിവേകമൊട്ടില്ലിന്നും ഒറ്റുവാന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org