ഇന്ത്യയുടെ രാഷ്ട്രപതിമാര്‍

ഇന്ത്യയുടെ രാഷ്ട്രപതിമാര്‍
Published on
  • ജോബ് സി കൂടാലപ്പാട്

ഇന്ത്യയുടെ ഒന്നാം രാഷ്ട്ര

പതിയായി നില്‍ക്കുന്നു ഡോക്ടര്‍

ബാബു രാജേന്ദ്രപ്രസാദ് നമ്മള്‍ക്കു മുന്നില്‍

മാസശമ്പളമായുള്ള പതിനായിരം രൂപയില്‍

നിന്നും നാലിലൊരു ഭാഗം മാത്രം കൈപ്പറ്റി!

ഡോക്ടര്‍ സര്‍വേപ്പിള്ളി രാധാ

കൃഷ്ണന്‍ തത്വചിന്തകനായ്

ലോകം മുഴുവന്‍ തിളങ്ങിനില്‍ക്കുന്നിപ്പോഴും

രണ്ടായിരമാക്കി മാറ്റി പതിനായിരത്തില്‍ നിന്നും

സ്വന്തം ശമ്പളം കൈപ്പറ്റി മാതൃക കാട്ടി

സോവിയറ്റ് യൂണിയനില്‍ ഇന്ത്യന്‍ സ്ഥാനപതിയായി

നൂറ്റമ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചദ്ദേഹം!

വിദ്യാഭ്യാസ ചിന്തകനാം

ഡോക്ടര്‍ സക്കീര്‍ ഹുസൈന്‍ വന്നു

മൂന്നാം പ്രഥമ പൗരനായ് സിംഹാസനത്തില്‍

മുസ്‌ലീം വിദ്യാഭ്യാസത്തിനും മതേതര ചിന്തയ്ക്കുമായി

ഊന്നല്‍ നല്‍കി സേവനകാലത്ത് മൃതനായ്!

ഗ്രന്ഥശാല പ്രസ്ഥാനത്തി

ലൂടെ വന്ന നേതാവത്രേ

കേരള ഗവര്‍ണര്‍ സ്ഥാനം വഹിച്ച ഗിരി

അടിയന്തരാവസ്ഥ പ്രഖ്യാ

പിച്ചു ഫക്‌റുദീന്‍ അഹമ്മദ്

ആയിരത്തിത്തൊള്ളായിരത്തെഴുപത്തഞ്ചില്‍

സുപ്രീംകോടതിയിലഭി

ഭാഷകനായ് വിരാജിച്ചു

എഴുപത്തിയേഴില്‍ ഫക്‌റുദീനന്തരിച്ചു!

ഏറ്റവും പ്രായം കുറഞ്ഞ

രാഷ്ട്രപതിയായി നില്പൂ

അറുപത്തിരണ്ടുകാരന്‍ സഞ്ജീവ് റെഡ്ഡി

ലോക്‌സഭാ സ്പീക്കറായി

പിന്നീടത്രേ രാഷ്ട്രപതി

സംഭവബഹുലമായ കാലഘട്ടവും!

ജയില്‍സിങ് സെയില്‍സിങായ്

ഗ്യാനിയും കൂടൊപ്പം ചേര്‍ത്തു

ഗ്യാനിയെന്നാല്‍ അറിവുള്ള വ്യക്തിയെന്നര്‍ഥം!

നാലു സര്‍ക്കാരുകളുടെ സാക്ഷിയായി മാറാന്‍ യോഗം

ആര്‍ വെങ്കിട്ടരാമന്‍ രാഷ്ട്രപതികാലത്തില്‍

വ്യവസായ വിപ്ലവത്തിന്‍ ശില്പിയായി തമിഴ്‌നാട്ടില്‍

സെയില്‍സിങിന്‍ ശേഷം രാഷ്ട്രപതിയുമായി!

വെങ്കിട്ടരാമനുശേഷം ശങ്കര്‍ ദയാല്‍ ശര്‍മ വന്നു

ബഹുമുഖ പ്രതിഭയായ് തിളങ്ങി നിന്നു

ഗവേഷകന്‍ അധ്യാപകന്‍ പിന്നെ ഭാഷാ പണ്ഡിതനും

പത്രപ്രവര്‍ത്തകന്‍ നിയമജ്ഞനുമാണ്

ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര

പഞ്ചാബ് സംസ്ഥാനങ്ങളിലെ

ഗവര്‍ണര്‍ പദവിയും കടന്നുവന്നെത്തി!

വിശുദ്ധ മദര്‍ തെരേസ മരണം വരിച്ചിടുമ്പോള്‍

കെ. ആര്‍. നാരായണന്‍ രാഷ്ട്രപതിയായുണ്ട്

തൊണ്ണൂറുശതമാനം

മേലെ ഭൂരിപക്ഷം നേടി

മലയാളികളിലാദ്യ രാഷ്ട്രപതിയായ്

നെടുമ്പാശേരിയിലുള്ള അന്താരാഷ്ട്ര എയര്‍പോര്‍ട്ട്

ഉദ്ഘാടനകര്‍മ്മം നാരായണന്‍ നടത്തി

കേരള നിയമസഭയിലും പ്രസംഗിച്ചു പിന്നെ

മുന്‍ഗാമിക്കായ് സ്ഥാനം വിട്ടു ഔദ്യോഗികമായ്!

പ്രഥമ പൗരന്മാരിലെ ഏക ശാസ്ത്രജ്ഞനായി നില്പൂ

എ.പി.ജെ. അബ്ദുല്‍ കലാം രാമേശ്വരംകാരന്‍

ആത്മകഥാപരമായ അഗ്‌നിച്ചിറകുകള്‍ നോവല്‍

വായനാ ലോകത്തു പുത്തന്‍ ഉണര്‍വ് നല്‍കി!

പന്ത്രണ്ടാം രാഷ്ട്രപതിയായ്

പ്രതിഭാ ദേവിസിങ് പാട്ടില്‍

ആഗണത്തിലാദ്യത്തെ വനിതയുമായി!

പതിമൂന്നാമനായ് വന്ന പ്രണബ് കുമാര്‍ മുഖര്‍ജിയെ

അഞ്ചു വര്‍ഷം പ്രഥമ പൗരനായി മാറ്റി!

പതിനാലാം പ്രസിഡണ്ടായ് റാംനാഥ് കോവിന്ദ് വന്നു

അഞ്ചുവര്‍ഷം ശാന്തമായി സേവനം ചെയ്തു!

പതിനഞ്ചാം പ്രസിഡണ്ടായ്

വീണ്ടും വനിതയെത്തന്നെ

രാഷ്ട്രപതി ഭവനില്‍ വസിച്ചിടുവാനായി

ദ്രൗപതി മുര്‍മു എന്നത്രേ ഗോത്രവര്‍ഗക്കാരി തന്‍ നാമം

നിലവിലെ പ്രസിഡണ്ടായ് സേവിക്കുന്നിപ്പോള്‍!!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org