സ്വര്‍ഗ്ഗീയ സ്വാതന്ത്ര്യം

സ്വര്‍ഗ്ഗീയ സ്വാതന്ത്ര്യം

ഡോ. ചെറിയാന്‍ കുനിയന്തോടത്ത്

സ്വാതന്ത്ര്യ സംഗീതതാളമേളം
സര്‍വരും കൈയാളുമീദിനത്തില്‍
സന്തോഷപൂര്‍വമീഭാരതത്തില്‍
സാദരം പേറുന്നുവെന്നിക്കൊടി!

സ്വാതന്ത്ര്യനാളില്‍ ത്രിവര്‍ണമേറും
സ്വപ്നപതാകയാവെന്നിക്കൊടി!
സര്‍ഗചൈതന്യം തുടിച്ചുനില്‍ക്കും
സാഭിമാനം മനോവീണകളില്‍!

സിരകളില്‍ചോരതിളച്ചുപൊങ്ങി


സതമീജീവിതം ധന്യമാക്കും!
സ്മരണകളാണിന്നു ചുറ്റുപാടും,
സുരഭിലചിന്തകളുള്‍ക്കളത്തില്‍!

സ്വാതന്ത്ര്യം സ്വര്‍ഗാരോപണവും
സന്തതമുള്ളില്‍ തെളിച്ചചിത്രം!
സംഗീതസാന്ദ്രമാവേളതന്നെ
സാമോദമോര്‍ക്കുന്നു മര്‍ത്ത്യജാലം!

സ്വര്‍ണനിലാവിന്റെ ശോഭപോലെ
സര്‍ഗപ്രഭാ ദീപനാളതുല്യം
സ്വാഭാവികം ദൈവമാതാവാണാ
സ്വര്‍ഗത്തിലേക്കുയരുന്ന കാഴ്ച!

ആയിരമായിരം മാലാഖമാര്‍
ആ രംഗം കാണുവാനെത്തിവിണ്ണില്‍,
ആത്മശരീരങ്ങള്‍ കൈവിടാതെ
ആ ദിവ്യറാണിയുയര്‍ന്ന ദൃശ്യം!

ആകാശതാരങ്ങള്‍ ദീപങ്ങളായ്
ആശാമയൂഖങ്ങള്‍ ആകുവാനായ്
ആ സ്വര്‍ഗവാസികള്‍ കാത്തുനിന്നു
ആനന്ദപൂര്‍വകമാശിസ്സോടെ!

ആലോകസന്ദേശമെന്നപോലെ
ആത്മീയസംഗീതധാരപൊങ്ങി!
ആകെ പ്രകാശിതമായി വാനം
ആരമ്യമേഘങ്ങളെങ്ങുമെത്തി!

അന്ധകാരത്തിന്റെ കോട്ടയെല്ലാം
ആത്മീയദീപ്തിതകര്‍ത്തെറിഞ്ഞു!
ആദിത്യശോഭയാലെന്നപോലെ
ആകെ പ്രകാശം തിളങ്ങിനിന്നു!

അധ്യാത്മജീവന്റെ കാന്തിപൂരം
ആരിലും സ്‌നേഹം പൊഴിച്ചനേരം
ആകാശവാതില്‍ തുറന്നുപുത്രന്‍
അമ്മയെ സ്വര്‍ലോകറാണിയാക്കി!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org