ക്രിസ്മസ്‌നാളിലെ പുത്തന്‍സമ്മാനം

ക്രിസ്മസ്‌നാളിലെ പുത്തന്‍സമ്മാനം
Published on

മഞ്ഞുപെയ്യുന്ന ക്രിസ്മസ് കാലം വരവായി. എല്ലാവരും എല്ലാവര്‍ക്കും സമ്മാനങ്ങള്‍ കൈമാറുന്ന കാലം. ഡോണ്‍ എന്ന കുട്ടിയും ആലോചനയി ലാണ്. എന്തൊക്കെ സമ്മാന ങ്ങളാണ് നല്‍കേണ്ടത്? തന്റെ പ്രിയപ്പെട്ട പപ്പയ്ക്ക് എന്തു കൊടുക്കണം? അവന് ഒരു തീരുമാനത്തിലെത്താന്‍ കഴി ഞ്ഞില്ല. അങ്ങനെ ക്രിസ്മസ് രാത്രിയും വന്നെത്തി.

പപ്പയ്ക്ക് വിശേഷപ്പെട്ട ഒരു സമ്മാനം നല്‍കണം. അവനൊരു ബുദ്ധി തോന്നി. ഇതുവരെ ആര്‍ക്കും കൊടുക്കാത്ത ഒരു സമ്മാനം തന്നെ നല്‍കാന്‍ അവന്‍ തീരുമാനിച്ചു. പാതിരാ ക്കുര്‍ബാന കഴിഞ്ഞ് എല്ലാവരും വീട്ടില്‍ എത്തിയാല്‍ നേരം വെളുക്കുംവരെ ഉറങ്ങും. അതുകഴിഞ്ഞാണ് സമ്മാനം കൈമാറുന്നത്.

ഡോണ്‍ വീട്ടുകാരോടൊപ്പം പള്ളിയില്‍ പോയി മടങ്ങിയെ ത്തി. ഉറങ്ങാന്‍ കിടന്നെങ്കിലും അവന്‍ ഉറങ്ങിയില്ല. എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പായപ്പോള്‍ അവന്‍ എഴുന്നേറ്റു. നേരെ ചെന്നത് വീടിനോടു ചേര്‍ന്നുള്ള തൊഴുത്തിലേക്കാണ്. അതിരാവിലെ പപ്പ എഴുന്നേറ്റ് തൊഴുത്ത് വൃത്തിയാക്കും. എന്നിട്ടാണ് മറ്റുകാര്യങ്ങള്‍ ചെയ്യാറുള്ളത്. ചാണകവും മൂത്രവുമൊക്കെ നിറഞ്ഞ തൊഴുത്തു വൃത്തിയാക്കാന്‍ അത്ര എളുപ്പമല്ല. ചില ദിവസ ങ്ങളില്‍ അവന്‍ പപ്പയെ സഹായിച്ചിട്ടുണ്ട്. പപ്പയ്ക്കുള്ള സ്‌പെഷ്യല്‍ സമ്മാനം ഇങ്ങനെ യാകട്ടെ. അവന്‍ തീരുമാനിച്ചു.

തണുത്ത മഞ്ഞുപെയ്യുന്ന ആ രാവില്‍ ഡോണ്‍ തൊഴുത്തു വൃത്തിയാക്കാന്‍ തുടങ്ങി. ആ ജോലി തീര്‍ന്നപ്പോഴേക്കും അവന്‍ വിയര്‍ത്തുപോയി. പക്ഷേ അവന്റെ മനസ്സില്‍ സന്തോഷ ത്തിരകള്‍ ഉയര്‍ന്നു.

നേരം പുലര്‍ന്നപ്പോള്‍ ഉണര്‍ന്നെണീറ്റ് തൊഴുത്തിലെ ത്തിയ പപ്പ അത്ഭുതപ്പെട്ടുനിന്നു പോയി. മകന്‍ നല്‍കിയ സമ്മാനം ആ പിതാവിന്റെ ഹൃദയത്തില്‍ ആയിരം നക്ഷത്ര ശോഭയോടെ തിളങ്ങിനിന്നു. - ജോഫി സിസ്റ്റര്‍ കഥ പറഞ്ഞ് അവസാനിപ്പിച്ചു. ക്ലാസ് ഒരു നിമിഷം നിശബ്ദമായി.

''ഞങ്ങളും ഇതുപോലെയുള്ള സമ്മാനമാണോ കൊടുക്കേണ്ട ത്?'' ടോണിമോന്‍ ചോദിച്ചു.

''അതേ, അതാണ് വേണ്ടത്. നിങ്ങള്‍ ഒന്നാലോചിച്ചു നോക്കൂ. എന്തെല്ലാം സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയും?''

കുട്ടികള്‍ ആലോചനയിലാ ണ്ടു. റിനിമോള്‍ ഓര്‍ത്തത് അമ്മയെ സഹായിക്കുന്ന കാര്യ മാണ്. പാത്രം കഴുകാനും അടുക്കിവയ്ക്കാനും അവള്‍ സഹായിക്കാറുണ്ട്. ക്രിസ്മസിന് പ്രത്യേകമായി എന്തു ചെയ്യാന്‍ കഴിയും? ഡൈനിങ് ടേബിള്‍ വൃത്തിയായി സെറ്റ് ചെയ്താ ലോ? കഴിഞ്ഞ ദിവസം യൂട്യൂ ബില്‍ ഒരു വീഡിയോ കണ്ടത് അവളോര്‍ത്തു. അതുപോലെ ക്രിസ്മസ്ദിനത്തിലെ ഭക്ഷണ മേശ അലങ്കരിച്ചുവച്ചാല്‍ അമ്മ യ്ക്ക് സഹായമാകും; സന്തോഷ വുമാകും.

''ഞാന്‍ ഡൈനിങ്‌ടേബിള്‍ ഒരുക്കിവച്ച് അമ്മയ്ക്ക് സമ്മാനം നല്‍കും.'' റിനിമോള്‍ വിളിച്ചു പറഞ്ഞു.

''ഇനി ആരാ പറയുന്നത്?''

''ഞാന്‍ വല്യമ്മച്ചിക്ക് വണക്ക മാസപ്പുസ്തകത്തിലെയും വിശുദ്ധരുടെ പുസ്തകങ്ങളിലെ യും കഥകള്‍ വായിച്ചുകൊടു ക്കും. വല്യമ്മച്ചിക്ക് അതൊക്കെ കേള്‍ക്കാന്‍ വലിയ ഇഷ്ടമാണ്. കണ്ണട വച്ചാലും നല്ല കാഴ്ചയി ല്ലാത്തതിനാല്‍ വായിക്കാന്‍ കഴിയുന്നില്ല.'' ബിജോയ് വിവരിച്ചു പറഞ്ഞു

''ക്രിസ്മസിന്റെയന്ന് ഞങ്ങള്‍ യാത്ര പോകും. കാറില്‍ ഇരിക്കു മ്പോള്‍ അനിയന് സൈഡ് സീറ്റില്‍ ഇരിക്കാന്‍ കൊതിയാണ്. ഞാനും ചേച്ചിയുമാണ് എന്നും രണ്ടുസൈഡിലും ഇരിക്കുന്നത്. ഇത്തവണ ഞാന്‍ അവനെ സൈഡ്‌സീറ്റില്‍ ഇരുത്തും.'' റോഷന്‍ പറഞ്ഞു

''ഇനി ആരാണ്?'' സിസ്റ്റര്‍ തിരക്കി. ഓരോരുത്തരായി ഓരോ രോ കാര്യങ്ങള്‍ സമ്മാനമായി നല്‍കുമെന്നു പറഞ്ഞു. ടോണി മോന്‍ എത്ര ആലോചിച്ചിട്ടും എന്താണ് കൊടുക്കേണ്ടതെന്ന് തീരുമാനിക്കാന്‍ കഴിഞ്ഞില്ല.

''എല്ലാവരും പ്രാര്‍ത്ഥനാ പൂര്‍വം ആലോചിക്കുക. നല്ലൊരു സമ്മാനം കണ്ടെത്തി നല്‍കുക.'' സിസ്റ്റര്‍ പറഞ്ഞവസാനിപ്പിച്ചു.

വീട്ടിലെത്തിയിട്ടും ടോണി മോന്‍ ആലോചന തുടര്‍ന്നു. പക്ഷേ ഫലമുണ്ടായില്ല. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവന്‍ ഓര്‍ത്തു: കാവല്‍മാലാഖ ഇന്ന് രാത്രിയില്‍ സ്വപ്നത്തിലൂടെ എനിക്കൊരു നല്ല സമ്മാനം കാട്ടിത്തരും. അവന്‍ ആ സ്വപ്നവും പ്രതീക്ഷിച്ച് കണ്ണുകള്‍ അടച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org