പച്ചപിടിക്കുമോ വന്ധ്യമാം ഉദരം?

പച്ചപിടിക്കുമോ വന്ധ്യമാം ഉദരം?

റൂബന്‍ വെന്‍സസ്, പള്ളിപ്പുറം
Published on

മുപ്പത്തിമൂന്നാം വയസ്സില്‍

വിശ്വം മുഴുവനും

വിമോചനം വിതരണം

ചെയ്‌തൊരു മര്‍ത്ത്യന്‍

വിജയം വരിച്ചതു

വിരാജിത മരണവിചാരണ

മൊഴിയാലെങ്കില്‍

മുപ്പത്തിമൂന്നു വര്‍ഷം കഴിഞ്ഞു

തടവറ ജന്മമേകിയ

മകനെ നീ നിന്‍ ജന്മം കൊണ്ടെ,

സ്വതന്ത്രപുത്രന്‍.

ധാര്‍മ്മിക വന്ധ്യത്വം

നിനക്കു ജന്മമേകാന്‍

വിസമ്മതിച്ചിട്ടും,

നീ മുന്നേ പാര്‍ത്തയുദരം

ഒരിക്കല്‍ക്കൂടെ നിന്നെ

പേറാന്‍, പെറാന്‍

വെമ്പല്‍ പൂണ്ടു.

പ്രായമായ മനുഷ്യനു

രണ്ടാമതു ജന്മമേകാന്‍

കഴിയുമെന്നത്ഭുതം

പ്രവര്‍ത്തിപ്പാന്‍ നിന്നമ്മച്ചി

പ്രയാസമേറ്റതു

മൂന്നു പതിറ്റാണ്ട്.

വിശ്വധാര്‍മ്മിക വന്ധ്യതയ്ക്കറുതി

വരുത്തി

പൂര്‍ണ്ണതയ്ക്കു ജന്മമേകിയൊരമ്മ

മൂന്നു പതിറ്റാണ്ടിനപ്പുറം

വിശ്വവിമോചനം കൈയ്യിലേറ്റത്

ചേതനയറ്റ മകന്റെ

മേനിയോടൊന്നിച്ചായതിനാല്‍

അത്ഭുതമേ നീ മകനേയേറ്റത്

പച്ചയോടെയെങ്കില്‍

പച്ചപിടിക്കുമോ

വന്ദ്യമാം ഉദരം...?

logo
Sathyadeepam Online
www.sathyadeepam.org