മിന്നും താരകം

മിന്നും താരകം
Published on

ഞടുക്കത്തില്‍ പെട്ടുപോയി ഞാന്‍,

അങ്ങനെ, വെറുതെ, മുഴു നിലാവില്‍

നോക്കിയിരിക്കെ-

പൂര്‍ണ്ണചന്ദ്രന്റെയടുത്ത്

മിന്നുന്നൊരു പൊന്‍താരകത്തെ കണ്ടു ഞാന്‍.

അപ്പോളെന്നമ്മ പറഞ്ഞ കഥ

മനോമുകുരത്തിലേക്ക് ഓടിയെത്തി...

ചിമ്മുന്ന താരകങ്ങള്‍ ഒരിക്കല്‍

ഭൂമിയിലെ സുകൃതജന്മങ്ങളായിരുന്നു.

ആത്മാക്കള്‍ പിന്നീട് പറന്നുയര്‍ന്ന്

ആകാശ വിതാനത്ത് നിന്ന് നമ്മെ

നോക്കി കണ്ണുചിമ്മും...

ദൈവദൂതരവര്‍ താഴേക്ക് നോക്കുന്നു

നിത്യവും...

മനുജരാം നമ്മുടെ സല്‍പ്രവൃത്തികള്‍ കാണുന്നു,

കൂട്ടിനായി വിളിക്കുന്നു കണ്ണുചിമ്മി

ഒരിക്കലും മരിക്കാത്ത, ജ്വലിക്കുന്ന നിത്യ വിശ്രമത്തിനായി

ആകാശവിതാനത്ത് ആത്മശോഭയാകാന്‍

ഒരേയൊരു കടമ്പ മാത്രം-

വിധിയാളനോട് അനുരൂപനാകണമത്രെ...

രൂപവും, ഭാവവും, പ്രവര്‍ത്തിയും മാത്രം പോരാ

പിന്നെയോ?

നിന്റെ വിചാരങ്ങളെപ്പോലും അവന്‍

അളക്കുന്നു വിധിയുടെ ത്രാസില്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org