സ്നേഹത്തിന്റെ ആദിമൊഴി

സ്നേഹത്തിന്റെ ആദിമൊഴി
Published on
  • സുമിൻ ജോയ്

നിൻ്റെ ചിറകിനടിയിൽ ഞാൻ ഒരു സ്വപ്നമായിരുന്നു,

ജീവിത പാതകളിൽ നീ വെളിച്ചമായി;

നിശ്ശബ്ദ പ്രാർത്ഥനകളുടെ മൃദുസ്വരമായി,

എന്നെ നയിച്ച ദൈവഹസ്തവുമായി.

ഉറക്കമില്ലാ രാവുകളുടെ ദീപ്തിയായിരുന്നു നീ,

എൻ്റെ ചെറു ചിരിയിൽ ലോകത്തെ കണ്ടു നീ;

വേദനകൾ നെഞ്ചിലാഴ്ത്തി മൗനമായി,

എൻ്റെ ദുഃഖത്തെയാകെ സന്തോഷത്തിൻ പൂക്കളാക്കി.

തളർന്ന നേരം താങ്ങായി നീ നിന്നു,

തെറ്റിയിടുമ്പോൾ വഴികാട്ടിയായി വന്നു;

ശ്വാസത്തിന്റെ ഓരോ നാദത്തിലും,

നിന്റെ സ്നേഹം നിഴലു പോലെ നിലനിന്നു.

അമ്മേ…

വാക്കുകൾക്കതീതമായ സ്നേഹഗാനം,

കാലത്തിലൊന്നിലും മാഞ്ഞുപോകാത്ത സ്നേഹചിഹ്നം;

എൻ്റെ ജീവിതത്തിന്റെ ആദ്യ മൊഴിയും,

അവസാന ആശ്വാസവും നീ മാത്രം.

logo
Sathyadeepam Online
www.sathyadeepam.org