അഹം മുതല്‍ ആത്മാവു വരെ

ബ്ര. റൂബന്‍ വെന്‍സസ്, പള്ളിപ്പറമ്പില്‍
അഹം മുതല്‍ ആത്മാവു വരെ
Published on

മിനിയാന്ന് ഉച്ചയ്ക്ക് ഞാനാകും പാമരന്‍

ഇന്നലെ രാത്രി നിലതെറ്റി വീണു.

ഇന്നാണെ രാവിലെ ഞാനൊരു പണ്ഡിതന്‍...!

''പാമരന്‍ വീണാല്‍ പണ്ഡിതനാകുമോ?

അക്ഷരപിശകു പറ്റിയതാര്‍ക്കെടോ...?''

പിശകു പറ്റീട്ടില്ലെടോ ആര്‍ക്കും?

പിശുക്കി കളഞ്ഞതല്ലേ എന്നഹം.

''അഹം അടക്കിലും ആത്മാവണയുമോ

ആഹാരമേകുന്നതെന്തിനാണനിയന്‍...?''

ആത്മശോധനയ്ക്കായെന്‍ എഴുത്തുകള്‍

എഴുന്നേറ്റു മെല്ലെ എണ്ണീത്തുടങ്ങവേ

ആത്മാവുണര്‍ന്നൊരു സങ്കീര്‍ത്തനം പാടി

കേട്ടപാടെയെന്‍ തൂലിക

കടലാസെടുത്തെഴുതാന്‍ തുടങ്ങി.

''വീണതു പൊട്ടക്കിണറ്റിലല്ലീ പാമരന്‍.

പൊട്ടും പൊടിയും മുതല്‍ പൊരുളും

മെനഞ്ഞ പരമാത്മാവിന്‍ കരങ്ങളിലാ...!''

''മറ്റൊരാളുടെ സേവകനെ വിധിക്കാന്‍ നീ ആരാണ്? സ്വന്തം യജമാനന്റെ സന്നിധിയിലാണ് അവന്‍ നില്‍ക്കുകയോ വീഴുകയോ ചെയ്യുന്നത്. അവനെ താങ്ങിനിര്‍ത്താന്‍ യജമാനനു കഴിവുള്ളതുകൊണ്ട് അവന്‍ നില്‍ക്കുകതന്നെ ചെയ്യും.''

റോമാ 14:4

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org