നിത്യജീവന്‍

ഫാ. കെ ജെ മാത്യു SJ
നിത്യജീവന്‍

ഇടിമിന്നല്‍ രഥമേറി

വാര്‍മഴവില്ലില്‍,

വാനമേഘച്ചുരുളുകളില്‍

ലോകാവസാന നാളില്‍

അങ്ങെഴുന്നള്ളുമ്പോള്‍ (2)

ഓ... ഹോ... ഓ... ഓ... ഒ... (ഇടിമിന്നല്‍...

സര്‍വശക്തനെ നിന്‍ ജീവരാഗം

ഈ ധരയില്‍ ആഞ്ഞുപതിക്കുമ്പോള്‍,

ഞെട്ടിവിറയ്ക്കും പൊട്ടിപ്പിളരും

ഈ ധര നിന്റെ മുമ്പില്‍,

ഓ... ഹോ... ഓ... ഓ... ഒ... (ഇടിമിന്നല്‍...

ദൈവദൂതരെ നിങ്ങടെ ഗാനം

ഈ ധരയെ താണു പുണരുമ്പോള്‍,

പൊട്ടിത്തകരും കല്ലറയെല്ലാം

നിത്യജീവന്റെ നാളില്‍,

ഓ... ഹോ... ഓ... ഓ... ഒ... (ഇടിമിന്നല്‍...

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org