Easter വന്ന വഴി

Easter വന്ന വഴി
Published on

'തിരുനാളുകളുടെ തിരുനാൾ' എന്നാണ് ഉയിർപ്പുതിരുനാൾ അറിയപ്പെടുന്നത്. യേശു മരണത്തിന്റെമേൽ വിജയം വരിച്ച് നമുക്ക് നിത്യജീവൻ നൽകിയതിന്റെ അനുസ്മരണദിനം കൂടിയാണ് ഈസ്റ്റർ. ലോകത്തെല്ലായിടത്തും വിവിധ ആഘോഷങ്ങളോടുകൂടി ആചരിക്കപ്പെടുന്ന ഒരു തിരുനാളുമാണിത്. ക്രിസ്തുമതത്തിനു പുറത്തും ക്രിസ്തീയസ്വാധീനമില്ലാത്ത സംസ്കാരങ്ങളിലും ഈസ്റ്ററുമായി ബന്ധപ്പെട്ട പല അനുഷ്ഠാനങ്ങളും നടത്തപ്പെടാറുണ്ട്.

  • എന്താണ് ഈസ്റ്റർ?

* ​യേശു മരണത്തെ തോൽപ്പിച്ച് ഉയിർത്തെഴുന്നേറ്റ ദിവസമാണ് ഈസ്റ്റർ.

* ​ഇരുട്ടിനെ നീക്കി വെളിച്ചം വന്നതുപോലെ യേശു നമുക്ക് പുതിയ ജീവൻ നൽകിയ ദിവസമാണ് ഈസ്റ്റർ.

  • 'ഈസ്റ്റർ' എന്ന പേര് വന്നത് എങ്ങനെ?

* ​​വിശുദ്ധ ഗ്രന്ഥത്തിൽ ഒരിടത്തും ഈസ്റ്റർ എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളതായി കാണുന്നില്ല. 'പുനരുത്ഥാനം' എന്ന വാക്കിനും 'ഈസ്റ്റർ' എന്ന വാക്കിനും ഭാഷാപരമായി ബന്ധമൊന്നുമില്ല.

* ​​അഞ്ചാം നൂറ്റാണ്ടു മുതൽ ഏഴാം നൂറ്റാണ്ടു വരെ ഇംഗ്ലണ്ടിലേക്കു കുടിയേറിയ ജർമ്മൻകാരായ സാക്സൻ വംശജരുടെ (Anglo - Saxson) ആചാരാനുഷ്ഠാനങ്ങളിൽ നിന്ന് ജന്മമെടുത്തതാണ് ഈസ്റ്റർ എന്ന ഇംഗ്ലീഷ് പദം. അവരുടെ 'ഓസ്ട്രേ' (Eostre) എന്ന പേരിൽ നിന്നാണ് ഈസ്റ്റർ വരുന്നത്. ഇതിന് ‘സൂര്യോദയം' എന്നാണ് അർത്ഥം. ക്രൈസ്തവ പാരമ്പര്യത്തിൽ, യേശുവിൻ്റെ പുനരുത്ഥാനം പലപ്പോഴും സൂര്യോദയവുമായി ബന്ധപ്പെട്ടിരിക്കുന്നു.

* ​​പണ്ട് കാലത്ത് യൂറോപ്പിൽ മഞ്ഞുകാലം കഴിഞ്ഞ് പൂക്കൾ വിരിയുന്ന വസന്തകാലത്തെ 'ഈസ്റ്റർ' (Eostre) എന്ന ദേവതയുമായി ബന്ധപ്പെടുത്തി ആഘോഷിച്ചിരുന്നു. യേശു ഉയിർത്തെഴുന്നേറ്റതും ഇതേ വസന്തകാലത്തായതിനാൽ, പുതിയ ജീവന്റെ ഈ പെരുന്നാളിന് 'ഈസ്റ്റർ' എന്ന് പേര് വന്നുവെന്നും പറയപ്പെടുന്നു.

  • ആചാരങ്ങളും ആഘോഷങ്ങളും

1. ഈസ്റ്റർ മുട്ടയുടെ രഹസ്യം (Easter Egg)

മുട്ട പുതിയ ജീവന്റെ അടയാളമാണ്. ഒരു മുട്ടയ്ക്കുള്ളിൽ കുഞ്ഞു ജീവൻ ഒളിഞ്ഞിരിക്കുന്നതുപോലെ, ഈസ്റ്റർ മുട്ട നമ്മെ യേശുവിന്റെ പുനരുത്ഥാനത്തെ ഓർമ്മിപ്പിക്കുന്നു. മുട്ടയുടെ തോട് പൊട്ടിച്ച് കുഞ്ഞ് പുറത്തുവരുന്നതുപോലെ യേശു കല്ലറ തുറന്ന് പുറത്തുവന്നു.

2. ഈസ്റ്റർ മുയൽ (Easter Bunny)

മുയൽ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും

ചിഹ്നമാണ്.

ഈസ്റ്റർ മുയൽ നല്ല കുട്ടികൾക്കായി ഈസ്റ്റർ മുട്ടകളും

മിഠായികളും ഒളിപ്പിച്ചു വെക്കുമെന്ന് ജർമ്മനിയിലെ കുട്ടികൾ വിശ്വസിച്ചിരുന്നു. പുതിയ വസന്തത്തിന്റെ വേഗതയും സന്തോഷവുമാണ് ഈ മുയലുകൾ!

3. വിവിധ രാജ്യങ്ങൾ എങ്ങനെ ഈസ്റ്റർ ആഘോഷിക്കുന്നു?

ജർമ്മനി: മരങ്ങളിൽ മുട്ടകൾ തൂക്കി അലങ്കരിക്കുന്നു (Easter Tree).

അമേരിക്ക: വലിയ പരേഡുകളും തൊപ്പി മത്സരങ്ങളും നടത്തുന്നു.

പോളണ്ട്: പരസ്പരം വെള്ളം തളിച്ചു സന്തോഷം പങ്കിടുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org