എന്ന സെയ്യ മുടിയും?

തൈ
എന്ന സെയ്യ മുടിയും?

അവള്‍ തന്‍ നിശ്ചല ശരീരത്തിനൊപ്പം

നിലച്ചത് വലിയൊരു ലോകം

അച്ഛന്റെ സ്വപ്നവും

അമ്മയുടെ വാത്സല്യവും

ഓടി തോളില്‍ക്കയറി കിന്നാരം പറയാന്‍

അവള്‍ ഇനിയില്ല.

വട്ടംചുറ്റി പറന്ന ആ ശലഭമിനി

ഈ മണ്ണിലല്ല.

ഒരു ഒറ്റ മരക്കാടായി തണലേകേണ്ട ജന്മം

തണുത്തു നിശ്ചലമായി

ബ്രേക്കിംഗ് ന്യൂസില്‍ അവള്‍

ഇടംപിടിച്ചിരുന്നു.

അന്ത്യയാത്രയില്‍ കൂടെ

വലിയ ജനാവലിയും

ഇപ്പോത് ഇത് ഉങ്കള്‍ വായ്പ്പ്

അവള്‍ക്കാകെ നീ

എന്ന സെയ്യ മുടിയും?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org