
ശ്വാസമുണ്ടോ എനിക്കു 'ശ്വാസംമുട്ടുവാനായ്'
കണ്ണിനുള്ളില്‍ കൂരിരുട്ടു മാത്രം ശേഷിപ്പൂ
എന്‍ കാഴ്ചയോ അവ്യക്തം; തീര്‍ത്തുമവ്യക്തം
ഞാനോര്‍ക്കുന്നു ബോധം മറഞ്ഞൊരെന്‍ അവസ്ഥയെ
പിന്നീടൊരാശുപത്രിതന്‍ മോര്‍ച്ചറിയും
''Brought Dead'' എന്നു വിധിയെഴുതിയ എന്നെയവര്‍
മരണഹേതുവിന്നായ് വെട്ടിമുറിച്ചു ദാക്ഷിണ്യമില്ലാതെ
കാരണമൊന്നും കാണാഞ്ഞാഭിഷഗ്വരന്മാര്‍
വിധിയെഴുതിയെനിക്കു ഹൃദയസ്തംഭനമെന്ന്
സ്തംഭിയ്ക്കുന്നൊരു ഹൃദയവാഹിനിയോ ഞാന്‍?
അവിശ്വസനീയം... അത്രമേല്‍ ചടുലനായിരുന്നു ഞാന്‍
ഒന്നോര്‍ത്തു നോക്കി ഞാനെന്‍ പിന്നിട്ട കാലം
വീണ്ടുമൊന്നോര്‍ക്കുവാന്‍ അസാധ്യമായൊരു കടന്നകാലം
മോര്‍ച്ചറിതന്‍ മേശമേല്‍ കിടക്കവേ ഞാനോര്‍ത്തുപോയി
പിന്നിട്ടൊരശുഭകാലം പിന്നിട്ടൊരു അഹന്തകാലം
ഒട്ടും താമസം വിനാ ബന്ധുക്കളെന്നെ
അടച്ചുപൂട്ടിയാ ശവപ്പെട്ടിയില്‍
എന്‍ സംസ്‌കാരവും നടത്തി വിപുലമായി, ശ്രേഷ്ഠമായ്
ഒരു തിരിച്ചുവരവിന്നായ് പരിശ്രമിപ്പൂ ഞാന്‍
ഒന്നുമസാധ്യമെന്നറിഞ്ഞിട്ടുപോലും
വെട്ടിമുറിച്ചയീശരീരം കൊണ്ടെന്തുനേടാന്‍
എന്‍ ചിന്തകള്‍ യാഥാര്‍ത്ഥ്യത്തിലേക്കൊന്നെത്തി നോക്കി.
കിടന്നു ഞാനൊരു മന്ദഹാസത്തോടെയാപെട്ടിയില്‍
വീണ്ടുമൊരു വരവിനായ് യോഗ്യമല്ലാത്തയീ ഭൂമിയെ
നിനച്ചുകൊണ്ട്; വൃഥാ നിനച്ചുകൊണ്ട്.
പാപപങ്കിലമാംമെന്‍ ദേഹം
ദേഹിയെ ഓര്‍ത്തുകൊണ്ട്
അസാധ്യമെങ്കിലും പ്രാര്‍ത്ഥിച്ചു ഞാന്‍
കരുണാമയനായ പിതാവിനോട്
ഒരിക്കല്‍ക്കൂടി കരുണ തോന്നണേ
യെന്നിലെന്നും സ്വര്‍ഗപ്രാപ്തിക്കര്‍ഹനാക്കണമേ എന്ന്.
ജോസഫ് മണ്ഡപത്തില്‍
mandapathil2003@yahoo.co.in