
വര്‍ഗീസ് പാറക്കടവ്
ഈ ലോകനാഥന്റെ അമ്മ
ഇടയപ്പൈതങ്ങള്‍ക്കും അമ്മ
ഇടറുന്ന മനസ്സില്‍ പകരുന്ന സ്‌നേഹം
ഇരുളുന്ന വഴിയില്‍ തെളിയുന്ന ദീപം
കാലിതന്‍ കൂട്ടിലും കാല്‍വരിക്കുന്നിലും
കരയാതെ നിന്നൊരമ്മ
കരതേടിപ്പോകുന്ന കരയുന്ന മക്കള്‍തന്‍
കണ്ണീരൊപ്പുമീ അമ്മ
കാലം മറക്കാത്ത നന്മ
ഇന്നെന്‍ ഉള്ളിലും ഓരോ മനസ്സിലും
മായാതെ നില്‍ക്കുമൊരമ്മ
സഹനത്തിന്‍ സാഗരമാകുമീ അമ്മ
ദുഃഖത്തിന്‍ കുരിശേന്തും അമ്മ
ലോകം നമിക്കുന്നൊരമ്മ
ഈ ലോകനാഥന്റെ അമ്മ