നേരവകാശികള്‍

നേരവകാശികള്‍
Published on

ആന്റണി പാലയൂര്‍

തോമതന്നാദ്യപാദമുദ്രകള്‍ ദര്‍ശിച്ച
ഭാരതക്രൈസ്തവ പൂര്‍വ്വീകരേ സത്യം!
ഭക്തകൃത്യങ്ങള്‍ തന്‍ ബലികളാല്‍ നിത്യവും
ദേവാലയങ്ങള്‍ തീര്‍ത്തവരേ നമോ…
തൃപുടയിലാടിതിമിര്‍ക്കട്ടെ നിന്നപദാനങ്ങള്‍
സത്യത്തിലുലയാത്തവര്‍ ഞങ്ങള്‍ നേരവകാശികള്‍!
പകലോമറ്റത്തറവാട്ടിലെയിളംമുറക്കൊപ്പമീ
പാലോരുമുറ്റത്തെ ഭക്തരും നിശ്ചയം!
തളിയക്കുളത്തിലെ നിന്നത്ഭുതസാക്ഷ്യവും
തന്‍ഗുരുവിനായേകിയ രക്തസാക്ഷിത്വവും!
"എന്റെ കര്‍ത്താവെയെന്നുടെ ദൈവമേ"
നിന്‍ കരളലിയട്ടെയെന്‍ സങ്കടചൊല്ലിനാല്‍!
വെളിയിലായ് വെളികെട്ട പുതുപൂതങ്ങളോതുന്നു
ഇല്ല, വന്നില്ല നീയന്ന് ഭാരതഭൂവിലെന്ന്!
ശങ്കിച്ചു നിന്നവര്‍ പൊഴിചൊല്ലിപ്പോയാലും
ചഞ്ചലരാകില്ല നിന്‍ ധീരപുത്രര്‍!
പൊന്നിന്‍ കുരിശുമുത്തപ്പാ, സാക്ഷ്യമേ
ഭാരതഗമനവും സത്യസാക്ഷ്യങ്ങളും!
അസത്യമേതസുര വിത്തുവിതച്ചാലും
സത്യത്തിലുലയാത്തവര്‍ ഞങ്ങള്‍ നേരവകാശികള്‍!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org