അമ്മ

അമ്മ
Published on
  • പ്രിയങ്ക പൗലോസ്

കടലോളം സ്‌നേഹം തന്നൊരുണ്‍മ

മരിക്കുവോളം സ്‌നേഹിച്ചൊരു നന്മ

സ്‌നേഹവിളിക്കായ് പകലിരവുകള്‍ കാത്തിരുന്നു.

കുതറിയോടുമ്പോഴും തന്‍ കൈകളാല്‍

വലിച്ചടുപ്പിച്ചൊരെന്‍ സ്വന്തമമ്മ

സ്‌നേഹിക്കാന്‍ കൊതിച്ചു

തന്‍ സ്‌നേഹം നിറച്ചു വച്ചു.

തഴയലുകള്‍ക്കുള്ളിലും

തന്‍ തലോടലാല്‍ വാരിപ്പുണര്‍ന്നെന്റമ്മ

കണ്ണീരാഴങ്ങളിലും

വാക്കാല്‍ പൊട്ടിച്ചിരിപ്പിച്ചൊരമ്മ

നൊമ്പരത്തീയിലും

തെളിനീര്‍ച്ചോലയില്‍ കുളിപ്പിച്ചോരമ്മ

ഇല്ലായ്മകള്‍ക്കിടയിലും

തിക്കിനിറച്ചു തന്നൊരമ്മ

വാക്കിലും നോക്കിലും

കരുണ തുളുമ്പുന്നൊരമ്മ

മുറിഞ്ഞിട്ടും

മറുവാക്കു മിണ്ടാതെന്റമ്മ

പിരിയാന്‍ വയ്യ ...കണ്ണീരുമ്മ

logo
Sathyadeepam Online
www.sathyadeepam.org