കുരിശേ നമോവാകം

കുരിശേ നമോവാകം
Published on
  • ഡോ. ജോര്‍ജ് ഇരുമ്പയം

വചനം നമുക്കായി

-ട്ടേശുവായ് പിറക്കവേ,*

ഭുവനം സ്വര്‍ഗാത്മക

ഭവനം സ്വപ്നം കണ്ടൂ.

എങ്കിലോ ലോകം ദൈവ-

പുത്രനെയറിഞ്ഞില,*

അവനെ തകര്‍ക്കുവാ

നില്ലായ്മ ചെയ്‌വാനല്ലോ

യൂദവേഷത്തില്‍ സാത്താന്‍

കെണികള്‍ തേടിപ്പോയി-

അവനെ ക്രൂശിച്ചവര്‍

വിജയം പ്രഘോഷിച്ചു!

അവനോ കുരിശിനാല്‍

വിജയം നേടിത്തന്നു!

ദുഃഖവും കുരിശുമാ-

ണുത്തമം സനാതനം

കുരിശേ നമോവാകം

വിജയം വരിച്ചാലും.

* വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു. യോഹന്നാന്‍ 1:14 (ബൈബിള്‍)

* വചനം ദൈവത്തോടു കൂടിയായിരുന്നു. വചനം ദൈവമായിരുന്നു. യോഹ. 1:1

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org