രക്താഭിഷിക്ത

രക്താഭിഷിക്ത

സെബാസ്റ്റിയന്‍ കരോട്ടുതാഴം

ഭാരത ഭൂവിതില്‍ ശോഭിച്ചു രാജിക്കും

കേരളമെന്നയീ കൊച്ചുദേശേ,

മുട്ടത്തുപാടത്തു ഗേഹത്തിന്‍ പുണ്യമായ്

മൊട്ടിട്ടു പുഷ്പിച്ച അല്‍ഫോന്‍സാമ്മേ

'കോണ്‍വെന്റില്‍' ചേരുവാന്‍ പാദങ്ങള്‍ പൊള്ളിച്ചു

വിവാഹപ്പാതയെ വിച്ഛേദിച്ചു

ശ്രേഷ്ഠമാം 'ഫ്രാന്‍സിസ്‌ക്കന്‍ ക്‌ളാരിസ്റ്റു കോണ്‍വെന്റില്‍'

ശ്രേഷ്ഠയാം അര്‍ഥിനിയായി അമ്മ!!

ചങ്ങനാശ്ശേരി 'നൊവിഷ്യറ്റു' ഗേഹത്തില്‍

അങ്ങു ധരിച്ചു 'വ്രതത്രയങ്ങള്‍'!

രോഗത്തിന്‍ മുള്ളുകളാഴ്ന്നല്ലോ ഹൃത്തതില്‍

യോഗിനി 'രക്താഭിഷിക്ത'യായി!

ചാവറയച്ചന്റെ മാധ്യസ്ഥ്യം യാചിച്ചു

'നൊവേന'യര്‍പ്പിച്ചു സൗഖ്യമായി!

ത്യാഗത്തിന്‍ പീഠത്തില്‍ യാഗമായ്ത്തീരുവാന്‍

വേഗത്തില്‍ പുല്കീ ഭരണങ്ങാനം!!

തെറ്റുദ്ധാരണകള്‍, കായിക ക്‌ളേശങ്ങള്‍

ചുറ്റും പരീക്ഷണ കല്ലോലങ്ങള്‍

രക്തത്തിന്‍ ശര്‍ദിയാല്‍ ദേഹമോ ശോഷിച്ചു

ശക്തി ലഭിച്ചതോ ക്രൂശില്‍നിന്നും!!

ഈശോ തന്‍ക്രൂശിലെ വേദന സ്വീകരി-

ച്ചാശു തായ് പുണ്യത്തിന്‍ ശൃംഗമേറി!

വത്സരം മുപ്പത്തിയാറു കടന്നപ്പോള്‍

ഉത്സുക 'ജീവിതസായാഹ്ന'മായ്!!

മൃത്യുവരിച്ചങ്ങു 'സ്വര്‍ഗീയഗേഹത്തില്‍'

നിത്യായുസ് പുല്‍കി വിശുദ്ധിയോടെ!

അംബികേ അല്‍ഫോന്‍സേ, മക്കളാം ഞങ്ങളും

'അംബര-നാക'ത്തിലെത്തീടട്ടെ!!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org