വിശ്വാസി

വിശ്വാസി
Published on

അരുളിയതിന്‍ പൊരുളറിയില്ല!

അര്‍ത്ഥനയില്‍ ആത്മാവില്ല!

അപരനിലെ പരനെക്കാണ്മാന്‍

ആവേശം ലേശവുമില്ല!

സാഘോഷമനുഷ്ഠാനങ്ങള്‍

സാരാംശം വെടിയുന്നിവിടം

സാധുക്കള്‍ പാമരദീനര്‍

കാപട്യനിവേദ്യം തീര്‍പ്പൂ!

സഹചരനെന്‍ സോദരനാണെ

ന്നറിയാനൊരു വകതിരിവാകാന്‍

ഒരു വേള പരക്കെക്കാണാന്‍

ഒളി പോരാ കണ്‍കള്‍ക്കൊന്നും!

അഞ്ജനമിന്നന്ധതയേകും

ആചാരം മതവെറിയും!

അപരനു തുണയെന്നും

ചെയ്യുന്നവനാണഖിലേശ്വസ്വരൂപം!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org