കോവിഡിനു മുമ്പില്‍

കോവിഡിനു മുമ്പില്‍

മാനത്തിനപ്പുറത്താകാശ ഗംഗയില്‍
സ്‌നാനം നടത്തുവാന്‍ വെമ്പിടുന്നോര്‍
ആക്രോശമേറ്റിയും ദേശം വിറപ്പിച്ചും
മര്‍ത്യരെ ഭീഷണീലാഴ്ത്തിയവര്‍
വീരന്മാര്‍, ധീരന്മാര്‍ മേനി നടിച്ചവര്‍
യുദ്ധത്തിന്‍ ഭീഷണിയേറ്റിയവര്‍
ഈ ജഗത്തല്ലായിതിനുമുപരിയായ്
അംബരം കൂടിയും ചാമ്പലാക്കാന്‍
വെമ്പിനടന്നവര്‍,വെല്ലുവിളിച്ചവര്‍
ഓടിയൊളിച്ചൊരു കാഴ്ച കണ്ടോ.
ഇത്തിരിക്കുഞ്ഞനാം കോവിഡു വന്നപ്പോള്‍
ഒറ്റ മനുഷ്യനും ധൈര്യമില്ല.
കരമൊന്നു നീട്ടുവാന്‍,ആശ്ലേഷിച്ചീടുവാന്‍
ഭയമാണ് ഭയമാണിതെന്തു കഷ്ടം.
റോഡിലിറങ്ങുവാന്‍,നേരിട്ടിറങ്ങുവാന്‍
പൊട്ടിച്ചിരിക്കുവാന്‍ പേടിയാണേ.
വീട്ടിലെ അംഗങ്ങള്‍,കാണാന്‍ കൊതിച്ചവര്‍
മന്ദിരം തന്നിലൊളിച്ചിരിപ്പൂ.
ജാതി മതങ്ങളും, വര്‍ഗ്ഗവര്‍ണ്ണങ്ങളും
കോവിഡിന്‍മുന്നിലിന്നൊന്നുമല്ല.
ഓര്‍ക്കണം നമ്മള്‍ മനുഷ്യരിന്നെത്രയും
ദുര്‍ബലന്മാരിവരീശന്‍ മുമ്പില്‍.
കരുതലും സ്‌നേഹവും കോര്‍ത്തിടാം നമ്മള്‍ക്ക്
കാരുണ്യമാണിന്നിവിടെ വേണ്ടൂ.

അഗസ്റ്റിന്‍ ചിലമ്പിക്കുന്നേല്‍, വെണ്ണല

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org