സ്മൃതിപഥത്തിലെന്‍ അശ്രുപൂജ

ചെന്നിത്തല ഗോപിനാഥ്
സ്മൃതിപഥത്തിലെന്‍ അശ്രുപൂജ

മന്ദസ്മിതം തൂകി ആരെയും ദൈവേച്ഛ

പാതയില്‍ യേശുവിന്‍ സ്‌നേഹം നിറയ്ക്കുന്ന

തിരുവസ്ത്രധാരിയായ് ഭൂവിലും വിണ്ണിലും

ചെറിയാനച്ചന്‍ ചാര്‍ത്തി പ്രതിരൂപമായ്.

  • അത്യുന്നതങ്ങളില്‍ അമരുന്ന കര്‍ത്താവിന്‍

  • അന്തഃപുരത്തിലെ ആത്മീയ ശ്രേണിയില്‍

  • അണഞ്ഞപാദത്തിലെന്‍ ആരൂഢമോദത്താല്‍

  • അങ്ങേക്കൊരായിരം സ്‌നേഹോപഹാരങ്ങള്‍.

എന്നെന്നുമൊരു ദീര്‍ഘസ്വപ്‌നസാക്ഷ്യമ്പോലെ

മനതാരിലെത്തുന്ന വൈദികശ്രേഷ്ഠനെ

മാനസ്സദര്‍പ്പണ രൂപത്തിലെന്നപോല്‍

പാദനമസ്‌കാരമര്‍പ്പിച്ചു നല്കിടാം

  • വെള്ളിമേഘങ്ങള്‍ക്കുമപ്പുറം സ്വര്‍ഗീയ

  • ലക്ഷ്യത്തിലങ്ങേ ഞാന്‍ കാണുന്നു ദൈവിക

  • ദാസന്റെ പാദാരബിന്ദുവിലെന്റെയും

  • ശീര്‍ഷപ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊള്ളട്ടെ.

തെല്ലൊട്ടുമില്ലായിരുന്നു നിന്‍ഹൃത്തിലായ്

താനെന്നഹം പൂണ്ട യാതൊരു ലാസ്യവും

സ്വച്ഛന്ദപാതയില്‍ എന്തും ഗ്രഹിക്കയാല്‍

സ്വാര്‍ത്ഥമോഹങ്ങളൊട്ടില്ലാത്ത ഭാവവും

  • ഇന്നല്ലയെങ്കിലാ നാളെയൊരിക്കല്‍ ഞാന്‍

  • എത്തിടുമൊരു പരേതാത്മാവിന്റെ ഭാവമായ്

  • അന്നുമീയിടയന്റെ പരമാര്‍ത്ഥ സാരത്തെ

  • ആര്‍ദ്രമായറിയണേ സൂക്ഷ്മം ഗ്രഹിച്ചു നീ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org