മാതാവിന്റെ സ്വര്‍ഗാരോപണം

മാതാവിന്റെ സ്വര്‍ഗാരോപണം
Published on
  • സി. ടെര്‍സീന എഫ് സി സി

  • സ്വര്‍ഗീയ ഗേഹത്തില്‍ പൊന്‍പ്രഭ തൂകുന്ന

  • സ്വര്‍ഗാരോപിത മാതാവേ, യേശുവിന്നമ്മേ

  • താതനെ, പുത്രനേ, റൂഹായേ സ്‌നേഹിച്ചോ-

  • രമ്മെ, ഞങ്ങള്‍ക്കുമാ വഴി നടന്നിടേണം.

നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കര്‍ത്താവ്-

നിന്നോടു കൂടെ - ഗബ്രിയേല്‍ ദൂതന്റെ

വാക്കുകള്‍ക്ക്, ''ഇതാ കര്‍ത്താവിന്റെ ദാസി-

യെന്നുത്തരം.'' ദൈവത്തിന്‍പ്രീതിയും നേടി.

  • പാപക്കറ കൂടാതെ ജനിച്ചോരമ്മ,

  • പിതാവാം ദൈവത്തിന്‍ ഇഷ്ടപുത്രി,

  • പുത്രനാം ദൈവത്തിന്‍ സ്വന്തം അമ്മ,

  • പാവന റൂഹാതന്‍ വിശ്വസ്ത ദാസി

മേരിതന്‍ വിരക്ത ഭര്‍ത്താവ് ജോസഫ്

തന്‍ സ്വന്തമാം കന്യകാമേരിയേയും

മാനവകുല രക്ഷകനാം യേശുവിനെയും

കാത്തുപരിപാലിച്ചു പോറ്റിയല്ലോ

  • കാനായിലെ ''ഭവനം'' വീഞ്ഞുതീര്‍ന്ന നേരം

  • യേശുവിന്‍ മുന്‍പില്‍ അമ്മ തന്‍ ''പാവന സ്‌നേഹം''

  • പച്ചവെള്ളത്തെ മുന്തിരിച്ചാറാക്കി മാറ്റി

  • യേശുവിന്‍ ആദ്യ അത്ഭുതം വന്നല്ലോ!!!

ഉത്ഭവം മുതല്‍ കാല്‍വരി കുരിശുവരെ

പുത്രനോടൊപ്പമായിരുന്നു നല്ലമ്മ

''മാനവകുല രക്ഷകന്‍'' യേശുനാഥന്‍ -

സഹരക്ഷകയല്ലോ കന്യകാമറിയം

  • കുരിശിന്നരികേ തന്‍ സ്വന്തം അമ്മ

  • യേശുനാഥന്‍ സ്‌നേഹിച്ച യോഹന്നാന്‍ ശിഷ്യന്‍

  • അമ്മയോടു ചൊല്ലി ''ഇതാ നിന്റെ മകന്‍''

  • വത്സല ശിഷ്യനോട് - ''ഇതാ നിന്റെ അമ്മ.''

നല്ലവനാം നാഥന്‍, അമ്മയെ ഞങ്ങള്‍ക്ക്

അമ്മയായി തന്നനുഗ്രഹിച്ചല്ലോ!!!

അമ്മയുടെ മക്കളാം ഞങ്ങളെന്നെന്നും

അമ്മയുടെ സ്ന്തം, അമ്മയ്ക്കും സ്വന്തം.

  • യേശുവിന്നമ്മയെ മരണം വന്നു വിളിച്ചൂ

  • പുത്രന്‍ - തന്റെ ദൂതര്‍ക്കായ് കല്പനയേകി-

  • പൂജ്യശരീരം പരിചൊടുമാനിക്കാന്‍

  • തല്‍ക്ഷണം വിണ്ണില്‍നിന്നും ദൂതരിറങ്ങി.

ആദരവോടെ സാഘോഷം മേരിയെ വഹിച്ച്

സ്വര്‍ലോകത്തില്‍ - മഹിമയോടെ - അമ്മയെ

സാദരം പരിചിലുയര്‍ത്തി ആദരിച്ചു!!!

സ്വര്‍ലോകരാജ്ഞി, മക്കള്‍ക്കെന്നും ആനന്ദം

  • മറിയത്തിന്‍ സ്വര്‍ഗാരോപണം വിശ്വാസ-

  • സത്യമെന്നു പ്രഖ്യാപിക്കുന്നു 12-ാം പീയൂസ് പാപ്പ

  • ''മൂനിഫിച്ചെന്തീസ്സീമൂസ് ദേവൂസ്'' എന്ന

  • ചാക്രിക ലേഖനത്തിലൂടെ സാഘോഷം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org