
ആശിഷ് സഖറിയ
അടുപ്പിനപ്പുറം
ആരാലും ശ്രദ്ധിക്കപ്പെടാതെ
അടക്കം ഉള്ളൊരു
കള വളര്‍ന്നു നിന്നു.
അടിക്കടി അവളെ
അടക്കി ഭരിച്ചവര്‍
അടുക്കളയെന്നവര്‍
അടക്കിപ്പറഞ്ഞു.
അടിതെറ്റിപോയവള്‍
അടുപ്പില്‍ വീണപ്പോള്‍
അടുക്കിയതുമവര്‍
അവളെ, അകത്തി
കത്തിച്ചതുമവര്‍.
അടുക്കളച്ചുമരില്‍
അടുപ്പിന്റെ മറവില്‍
അടിക്കടിയായൊരു
കള വളര്‍ന്നുനിന്നു
അടുക്കളയെന്നൊരു
കള വളര്‍ന്നുനിന്നു.