അടുക്കള

അടുക്കള

ആരുടെയോ,

കരുതലിന്റെ കാഠിന്യവും

നെഞ്ചിലെ ചൂടും

കരിച്ച ഭിത്തി.

ഒരു കാര്യവുമില്ലാതെ

ജ്വലിക്കാനായ് വെമ്പുന്ന

ഒരുയര്‍ന്ന ഗര്‍ത്തം.

ചില അനാവശ്യ സംഘര്‍ഷങ്ങളും

അശ്രദ്ധമായ കൈകാര്യവും

ചളുക്കിയ പാത്രങ്ങള്‍;

മൂടി മറന്നവയും, മൂടി പറന്നവയും.

അന്തരീക്ഷത്തില്‍നിന്നും

സാമാന്യം ഉയര്‍ന്ന

താപം, സമ്മര്‍ദം, നനവ്.

ഇവയുമായി ഒരു മുഖേനയും

ബന്ധപ്പെട്ടുപോകാത്ത ചില

മണങ്ങള്‍, രുചികള്‍, നിറങ്ങള്‍.

ഇവയുടെയെല്ലാം ഒത്തനടുക്ക്

ഒരു നാറുന്ന കൈക്കലയണിഞ്ഞ

എന്തെല്ലാമോ ഉള്ളില്‍ പുലമ്പുന്ന

അവളെന്ന് തോന്നിക്കുന്ന

ഒരു തിരക്കിട്ട, കരിതട്ട്യ രൂപം.

  • ആശിഷ് സഖറിയ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org