ഗുസ്താവോ ഗുട്ടിറിയസ്സിന്

ഗുസ്താവോ ഗുട്ടിറിയസ്സിന്
Published on
  • ഫാ. ജോസ് മുളങ്ങാട്ടില്‍ എം സി ബി എസ്

'വിമോചന ദൈവശാസ്ത്ര

വെളിപാടുകൊണ്ട

ഗുസ്താവോ ഗുട്ടീറിയസ്സിന്നാ

ദരാല്‍ വരവേല്പു നല്കീടുവോര്‍:

അരീക്കാട്ടുവര്‍ക്കിയുണ്ട്

കിസ്സാന്‍ തൊമ്മിയും

ദാബ്‌ഹോള്‍ക്കറും

പന്‍സാരയും കല്‍ബുര്‍ഗ്ഗി

ലങ്കേഷ് ഗൗരിയും സ്റ്റാന്‍

സ്വാമിയും വല്യമെത്രാച്ചന്മാര്‍

ഡസ്മണ്ട് ടുട്ടുവും ഡോം ഹെല്‍ഡര്‍ പെസ്സോയാ

കാമേറായും സാല്‍വദോറിന്‍

ഭാനു ഒസ്‌ക്കാര്‍ അര്‍നുള്‍ഫോ

റൊമേരോയും മേലെഴുത്ത്

സിസ്‌റ്റേഴ്‌സ് ഓഫ് നോത്രദാം

ദൊരത്തി മെ സ്റ്റാങ്, മുഖതാവില്‍

മൂന്നുവെടിക്കുരുവേറ്റ്

ആത്മം ആമസോണ്‍

മഴക്കാടുകള്‍ക്കുനേദിച്ചാ

എഴുപത്തുനാലുകാരി.

മറുവില സ്വജീവനെന്നറിഞ്ഞിട്ടും

ചുണ്ടാണിവിരല്‍ മുറിച്ചുമാറ്റാത്തവര്‍.

വിധി ആഗസ്തീനോസ്സാം

ഈശദൂതന്‍ പ്രഖ്യാപിച്ചാട്ടേ:

'കയ്യാമന്നാളില്‍ അകത്തെ

ന്നെണ്ണിയവര്‍ പുറത്തും

പുറത്തെന്നചുട്ടിയേറ്റോര്‍

അകത്തുമായിരിക്കു

മാമ്മേന്‍; മാറാന്‍ ആത്താ'.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org